advertisement

അടിച്ചാൽ പറക്കുമോ? കേരളത്തിൻ്റെ സ്വന്തം ബ്രാണ്ടി മിന്നൽ മാജിക് ഉൽപാദനം തുടങ്ങി

Last Updated:

അര ലിറ്റർ മിന്നൽ മാജിക് ബ്രാൻഡിക്ക് 400 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പാലക്കാട് മേനോൻപറയിലുള്ള മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന 'മിന്നൽ മാജിക്' എന്ന ബ്രാൻഡിയുടെ നിർമ്മാണ യൂണിറ്റ് എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.പ്രതിദിനം 18 കുപ്പികൾ വീതമുള്ള 13,500 കേയ്സ് മദ്യമാണ് ഈ കമ്പനിയിൽ ഉത്പാദിപ്പിക്കുന്നത്. അര ലിറ്റർ മിന്നൽ മാജിക് ബ്രാൻഡിക്ക് 400 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
മലമ്പുഴയിലെ ശുദ്ധജല പ്ലാൻ്റിൽ നിന്ന് എത്തിക്കുന്ന ഒരു ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ചാണ് നിലവിൽ മദ്യനിർമ്മാണം നടക്കുന്നത്. ഭാവിയിൽ മദ്യനിർമ്മാണത്തിന് ആവശ്യമായ വെള്ളത്തിനായി മഴവെള്ള സംഭരണി നിർമ്മിക്കാനുള്ള പദ്ധതിയും നിലവിലുണ്ട്.നിലവിലെ കരാർ പ്രകാരം രാജസ്ഥാനിൽ നിന്നാണ് മദ്യനിർമ്മാണത്തിന് ആവശ്യമായ സ്പിരിറ്റ് എത്തിക്കുന്നത്. സർക്കാർ നേരിട്ട് പുറത്തിറക്കുന്ന ഈ പുതിയ ബ്രാൻഡി അടുത്ത മാസം മുതൽ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാകും.
ജവാന് പിന്നാലെയാണ് പുതിയ മദ്യം കേരള സർക്കാർ വിപണിയിലിറക്കാൻ പോകുന്നത്.തുടക്കത്തിൽ 'മലബാർ മിസ്റ്ററി' എന്ന പേരായിരുന്നു പരിഗണിച്ചിരുന്നതെങ്കിലും പേര് നിർദേശിക്കാനുള്ള മത്സരത്തിനെതിരെയുള്ള നിയമനടപടികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ബെവ്കോ അത് മാറ്റുകയായിരുന്നു. മത്സരത്തിലൂടെ ലഭിച്ച പേരുകളിലൊന്നായിരുന്നു മലബാർ മിസ്റ്ററി എന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അടിച്ചാൽ പറക്കുമോ? കേരളത്തിൻ്റെ സ്വന്തം ബ്രാണ്ടി മിന്നൽ മാജിക് ഉൽപാദനം തുടങ്ങി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement