advertisement

‘ഓപ്പറേഷൻ മ്യാവു’: പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ കൊച്ചിമെട്രോ സർവീസ് നിർത്തിവെച്ചു

Last Updated:

പൂച്ച പില്ലറിന് മുകളിൽ അതീവ അവശനായി ഒരു മൂലയിൽ ചുരുണ്ടുകൂടി കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ രക്ഷാപ്രവർത്തനം അടിയന്തരമായി വേണമെന്ന ആവശ്യം ശക്തമാവുകയായിരുന്നു

News18
News18
കൊച്ചിയിലെ മെട്രോ പില്ലറിൽ ഒരാഴ്ചയായി കുടുങ്ങിക്കിടക്കുന്ന 'സുഭാഷ്' എന്ന് പേരുള്ള പൂച്ചയെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമങ്ങൾ തുടരുന്നു. നിലവിൽ ഗാന്ധിനഗറിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും ആനിമൽ റെസ്ക്യൂ ടീമും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. 385-ാം പില്ലറിന് സമീപം നടത്തിയ ആദ്യഘട്ട പരിശോധനയിൽ പൂച്ചയെ കണ്ടെത്താനായിരുന്നില്ല. മെട്രോ സർവീസുകൾ അവസാനിച്ച ശേഷം രാത്രിയിൽ വൈദ്യുതി ലൈൻ ഓഫാക്കി രക്ഷാപ്രവർത്തനം നടത്താനായിരുന്നു അധികൃതർ ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാൽ പൂച്ച പില്ലറിന് മുകളിൽ അതീവ അവശനായി ഒരു മൂലയിൽ ചുരുണ്ടുകൂടി കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ രക്ഷാപ്രവർത്തനം അടിയന്തരമായി വേണമെന്ന ആവശ്യം ശക്തമായി. പൂച്ചയുടെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി മൃഗസ്നേഹികളും റെസ്ക്യൂ ടീമും സ്ഥലത്ത് പ്രതിഷേധം ആരംഭിച്ചതോടെയാണ് ദൗത്യം വേഗത്തിലാക്കിയത്. ഇതിനിടെ ദൗത്യത്തിനായി എത്തിച്ച ഹൈഡ്രോളിക് ലിഫ്റ്റ് തകരാറിലായത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചു. പകരം വാഹനം എത്തിച്ചാലുടൻ പൂച്ചയെ താഴെയിറക്കാനുള്ള നടപടികൾ പുനഃരാരംഭിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘ഓപ്പറേഷൻ മ്യാവു’: പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ കൊച്ചിമെട്രോ സർവീസ് നിർത്തിവെച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement