തൃശൂർ: കോവിഡ് ബാധിച്ച് അഞ്ചു വയസുകാരൻ മരിച്ചു. കാഞ്ഞാണി ശ്രീശങ്കര ഷെഡിന് കിഴക്ക് താമസിക്കുന്ന വരടിയം സ്വദേശി മാടച്ചിപാറ ഷാജിയുടെയും കവിതയുടെയും മകന്‍ സായ്റാം (5 ) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യു കെ ജി വിദ്യാർഥിയായ സായ് റാം മരിച്ചത്.
കാരമുക്ക് എസ്. എന്‍. ജി. എസ് ഹൈസ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തില്‍ യു. കെ. ജി വിദ്യാര്‍ഥിയായിരുന്നു സായ് റാം. കോവിഡ് ബാധിച്ച കുട്ടിയെ ആദ്യം കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഷാജിയുടെ ഭാര്യ കവിതയും രണ്ട് മക്കളും കാഞ്ഞാണിയിലെ വാല പറമ്ബില്‍ കവിതയുടെ വീട്ടിലായിരുന്നു താമസം. വീട്ടിലെ മറ്റെല്ലാവര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. എന്നാൽ സായ് റാമിന്‍റെ ആരോഗ്യനില വഷളാകുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ആലപ്പുഴയിൽ കോവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു; രോഗി മരിച്ചു
ദേശീയ പാതയിൽ ആലപ്പുഴ എരമല്ലൂരിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിലുണ്ടായിരുന്ന കോവിഡ് രോഗി മരണപ്പെട്ടു.
കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. ഷീലയെ കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ആംബുലൻസ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്.
വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അടമക്കമുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ സന്തോഷിന്റെ നില ഗുരുതരമാണെന്നാണ് വിവരം. ഷീലയുടെ മകൻ ഡോ മഞ്ജുനാഥ്, ഇദ്ദേഹത്തിന്റെ ഭാര്യ ദേവിക എന്നിവരടക്കമുള്ളവരാണ് ആംബുലൻസിലുണ്ടായിരുന്നത്.
കാറിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് അപകടം; രണ്ടാമത്തെയാളും മരിച്ചു
കുണ്ടറയിൽ നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടാമത്തെയാളും മരിച്ചു. കാറിൽ ബൈക്കിടിച്ചതിനെ തുടർന്ന് യുവാക്കള്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കേരളപുരം ചിറക്കോണം അക്ഷയയില്‍ കൊല്ലം ആര്‍ടി ഓഫിസ് ഉദ്യോഗസ്ഥന്‍ സുനില്‍ ജെറോമിന്റെ ഏക മകന്‍ അക്ഷയ് സുനില്‍(18)ആണ് മരിച്ചത്. ഒപ്പം അപകടത്തില്‍പെട്ട സുഹൃത്ത് ജെറിന്‍ എല്‍സാവി(19) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
Also Read-
കൂടത്തായി മോഡൽ; 20 വർഷത്തിനിടെ കൊന്നത് സഹോദരനടക്കം കുടുംബത്തിലെ 5 പേരെ
വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെ കുണ്ടറ മാമൂട് ജംക്ഷന് സമീപമായിരുന്നു അപകടം ഉണ്ടായത്. കൊല്ലത്തുനിന്നും കുണ്ടറ ഭാഗത്തേക്ക് ബൈക്കില്‍ വന്നതായിരുന്നു യുവാക്കള്‍. മുറിച്ചു കടക്കാനായി റോഡിന്‍റെ മധ്യഭാഗത്തെത്തി പെട്ടെന്ന് നിന്ന സ്ത്രീയുടെ കൈയ്യില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടി നിയന്ത്രണം വിട്ടതോടെയാണ് എതിരേ വന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൊല്ലത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജെറിന്‍ മരിച്ചിരുന്നു. അക്ഷയിനെ സ്വകാര്യ മെഡിക്കല്‍കോളജിലേക്ക് എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
Also Read-
മുന്നൂറോളം പേരുടെ മുന്നിൽ വെച്ച് വിഷം കുടിപ്പിച്ചു കൊന്നു; 18 കൊല്ലങ്ങൾക്ക് ശേഷം പ്രതികൾക്ക് വധശിക്ഷയും ജീവപര്യന്തവും
സമീപത്തെ കടയിലെ സിസിടിവിയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ബൈക്കിന്‍റെ ഹാൻഡിൽ സ്ത്രീയുടെ കൈയിൽ തട്ടി കാറിലേക്ക് ഇടിച്ചുകയറുന്നത് ഈ ദൃശ്യങ്ങളിലുണ്ട്. വളവുള്ള ഈ ഭാഗം അപകടസാധ്യതാ മേഖലായണ്. മുമ്പും ഇവിടെ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. പ്‌ളസ് ടു കഴിഞ്ഞ അക്ഷയ് ബിഎസ് സി നഴ്‌സിംങ് കോഴ്‌സിന് ചേരാനായി ചൊവ്വാഴ്ച ബാംഗ്‌ളൂരിലേക്ക് പോകാനിരിക്കയായിരുന്നു അപകടത്തിൽപ്പെട്ടത്. കോട്ടപ്പുറം പ്രേം നിവാസില്‍ പ്രീതിയാണ് മാതാവ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.