ന്യൂഡല്‍ഹി: രണ്ടാം ഘട്ട
കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസ് കോവിഡ് വാക്സിൻ 250 രൂപയ്ക്ക് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം. സർക്കാർ ആശുപത്രികളിൽ നിന്നും വാക്സിൻ സൗജന്യമായി നൽകും. വാക്‌സിന്‍ നിര്‍മാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരക്ക് തീരുമാനിച്ചത്.
സംസ്ഥാന സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ പ്രകാരം എംപാനൽ ചെയ്ത എല്ലാ സ്വകാര്യ ആശുപത്രികളെയും കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളായി ഉപയോഗിക്കാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ആരോഗ്യ സ സൗകര്യങ്ങളും വാക്സിനേഷൻ കേന്ദ്രങ്ങളായി സംസ്ഥാനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും.
വാക്‌സിന് സ്വകാര്യ ആശുപത്രികളില്‍ 250 രൂപയാണ് ഈടാക്കുകയെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെല്ലായിടത്തും ഇതേ നിരക്ക് തന്നെയാകും ഈടാക്കുക.
Also Read
മുതിർന്ന പൗരൻമാർക്കുള്ള കോവിഡ് വാക്സിൻ വിതരണം; മാർഗനിർദേശം സംസ്ഥാനങ്ങൾക്ക് ഇന്ന് ലഭിച്ചേക്കുംആയുഷ്മാൻ ഭാരത്-പിഎംജെഐ പദ്ധതി പ്രകാരം 10,000 ആശുപത്രികളിലും സിജിഎച്ച്‌എസിന് കീഴിലുള്ള 687 ആശുപത്രികളിലും കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളായി സംസ്ഥാനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും.
വീഡിയോ കോൺഫറൻസ് വഴി പ്രായത്തിന് അനുയോജ്യമായ ഗ്രൂപ്പുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ശനിയാഴ്ച ആരോഗ്യ സെക്രട്ടറിമാരുമായും സംസ്ഥാനങ്ങളുടെ പ്രതിനിധികളുമായും ചർച്ച നടത്തിയിരുന്നു.
Also Read
ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി ഓഫീസ് പൂട്ടി; അതും ഒന്നല്ല മൂന്ന് താഴിട്ട്വാക്സിൻ സെന്ററുകളായി പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 250 രൂപ വരെ ഈടാക്കാമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. സർക്കാരിന് കീഴിലുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി എള്ലാവർക്കും സൗജന്യ വാക്സിനേഷൻ നൽകും.
60 വയസ്സ് കഴിഞ്ഞവര്‍ക്കും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങളുള്ള 45-ന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജ്യനിരക്കിലാണ് രാജ്യത്തുടനീളം ലഭ്യമാക്കുക.
കേരളത്തില്‍ വാക്‌സിന്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളില്‍ വാകിസിനേഷന്‍ പണം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച ശേഷം സംസ്ഥാന സര്‍ക്കാർ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അറുപത് വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കും. 60 വയസ്സ് കഴിഞ്ഞവര്‍ 10 കോടിയിലധികം വരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. 45 വയസ്സുള്ളവര്‍ രോഗം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
Co-WIN 2.0പോർട്ടലിൽ വാക്സിൻ സ്വീകരിക്കുന്നവർക്ക് മുൻകൂട്ടി സ്വയം രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മറ്റ് ഐടി ആപ്ലിക്കേഷനുകളായ ആരോഗ്യസേതു വഴി കോവിഡ് -19 വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സർക്കാർ, സ്വകാര്യ ആശുപത്രികളെ കണ്ടെത്താനാകും.
കോവിൻ 1.-0’ എന്ന നിലവിലെ ഡിജിറ്റൽ പ്ലാറ്റ്ഫോം ‘കോവിൻ 2.-0’ ആയി നവീകരിക്കുന്ന ജോലികളാണ് നടക്കുന്നത്. ഓൺലൈൻ സംവിധാനം നിലവിൽ വന്ന ശേഷമേ രജിസ്ട്രേഷൻ നടപടികൾ തുടങ്ങാനാകൂ. ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമാണ് വാക്സിൻ ഇതുവരെ വിതരണം ചെയ്തത്. സർക്കാർ സംവിധാനത്തിെന്റെയും, കൃത്യമായ കണക്ക് ലഭ്യമാകും എന്നതിനാലും ഈ രണ്ട് വിഭാഗങ്ങളുടെയും രജിസ്ട്രേഷൻ മുതൽ സമയമറിയിക്കലും കുത്തിവെയ്പുമടക്കം നടപടികൾ സുഗമമായിരുന്നു. എന്നാൽ മൂന്നാം ഘട്ടത്തിൽ പൊതുജനങ്ങളാണെന്നാതിനാൽ കാര്യമായ മുന്നൊരുക്കവും ആസൂത്രണവും വേണ്ടിവരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.