ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി ഓഫീസ് പൂട്ടി; അതും ഒന്നല്ല മൂന്ന് താഴിട്ട്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഗൗരിയമ്മയ്ക്ക് ഒപ്പമാണ് താനെന്നാണ് രാജൻബാബു അവകാശപ്പെടുന്നത്. എന്നാൽ രാജൻ ബാബുവിനെ പുറത്താക്കിയെന്നു കാട്ടി ഗൗരിയമ്മ പത്രക്കുറിപ്പിറക്കി.
ആലപ്പുഴ: ഗൗരിയമ്മയുടെ പാർട്ടിയായ ജെ.എസ്.എസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് പൂട്ടി. ആലപ്പുഴ ചുങ്കത്തെ സംസ്ഥാന കമ്മിറ്റി ഓഫീസാണ് പാർട്ടിയിലെ പിളർപ്പിനെ തുടർന്ന് പൂട്ടിയത്. പാർട്ടിയിലെ ഓരോ പിളർപ്പിന്റെയും അടയാളമായി മൂന്നു താഴുകളിട്ടാണ് പൂട്ടിയിരിക്കുന്നത്.
2014 ൽ എ.എൻ. രാജൻ ബാബുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഗൗരിയമ്മയോടു പിണങ്ങി സമാന്തര ജെഎസ്എസ് രൂപീകരിച്ചതോടെയാണ് ഓഫീസം സംബന്ധിച്ച തർക്കം ഉടലെടുത്തത്. ഇതിനു പിന്നാലെ ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ളതാണ് യഥാർഥ ജെഎസ്എസെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചു. ഇതോടെ ഓഫീസിനെച്ചൊല്ലിയുണ്ടായ തർക്കം താൽക്കാലികമായി അവസാനിച്ചു. പിന്നീട് രാജൻബാബു ഗൗരിയമ്മയുടെ പാർട്ടിയിൽ ലയിക്കുകയും ചെയ്തും. എന്നാൽ ഇപ്പോൾ എൽഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കാൻ രാജൻബാബു വിഭാഗം തീരുമാനിച്ചതോടെ വീണ്ടും തർക്കം ഉടലെടുത്തു.
advertisement
ഗൗരിയമ്മയ്ക്ക് ഒപ്പമാണ് താനെന്നാണ് രാജൻബാബു അവകാശപ്പെടുന്നത്. എന്നാൽ രാജൻ ബാബുവിനെ പുറത്താക്കിയെന്നു കാട്ടി ഗൗരിയമ്മ പത്രക്കുറിപ്പിറക്കി. ഇതിനിടെ . അതിനിടെയാണ് 2 താഴുകൾ സംസ്ഥാന ഓഫിസിന്റെ മുൻവാതിലിൽ വീണത്. ഇതിനു പിന്നാലെ ഗൗരിയമ്മയുമായി പിണങ്ങി ഏകീകൃത ജെഎസ്എസ് എന്ന വിഭാഗം രൂപീകരിച്ച ബി.ഗോപന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മൂന്നാമത്തെ താഴുമിട്ടു.
ജെഎസ്എസ് ഇടതുമുന്നണി വിടുന്നതായി എ.എൻ.രാജൻ ബാബു; പുറത്താക്കി ഗൗരിയമ്മ: നാടകീയ രംഗങ്ങൾ
ജെഎസ്എസില്‍ നാടകീയ രംഗങ്ങള്‍. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന കമ്മറ്റിക്ക് ശേഷമാണ് ജെഎസ്എസ്, എൽഡിഎഫ് വിടുന്നതായി ജനറൽ സെക്രട്ടറി എ എന്‍ രാജന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ളവര്‍ പ്രഖ്യാപിച്ചത്. മുന്നണിയിൽ ഉൾപ്പെടുത്താതെ തുടർച്ചയായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനം. എൽഡിഎഫിൽ ചേർന്നത് മുതൽ അവഗണനയാണെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ രാജന്‍ ബാബുവിനെ പുറത്താക്കുന്നുവെന്ന് കാട്ടി ഗൗരിയമ്മ ഒപ്പിട്ടെന്ന് അവകാശപ്പെടുന്ന കത്തുമായി മറുവിഭാഗം രംഗത്തെത്തി.
advertisement
സംസ്ഥാന കമ്മറ്റി യോഗത്തിലാണ് ഗൗരിയമ്മയുടെ അറിവോടെ എൽഡിഎഫ് വിടുന്നതായി ജനറല്‍ സെക്രട്ടറി രാജന്‍ ബാബുവിന്റെ നേതൃത്വത്തില്‍ പ്രഖ്യാപനം ഉണ്ടാകുന്നത്. പി എസ് സി അംഗത്വം നല്‍കണമെന്നും, ടി കെ സുരേഷിനെ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് പലതവണ കത്ത് നല്‍കിയിട്ടും അവഗണനയാണ് ഉണ്ടായതെന്ന് രാജന്‍ ബാബു പറഞ്ഞു. തുടര്‍ന്നായിരുന്നു മറ്റ് മുന്നണികളിലേക്ക് ഇല്ലെന്നും തത്ക്കാലം എൽഡിഎഫ് വിടുന്നതായും പ്രഖ്യാപിച്ചത്.
advertisement
ഇതിനിടെ വിയോജിപ്പുമായി ഇറങ്ങിപ്പോയ ജെഎസ്എസ് വൈസ് പ്രസിഡന്റ് ബീനാകുമാരിയുടെ നേതൃത്വത്തില്‍ ഉള്ളവര്‍ ഗൗരിയമ്മയുടേതെന്ന് അവകാശപ്പെടുന്ന കത്തുമായി രംഗത്തെത്തുകയായിരുന്നു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാല്‍ രാജന്‍ ബാബുവിനെ പുറത്താക്കുന്നു എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം
രണ്ടുകൂട്ടരും ഗൗരിയമ്മയുടെ പേരില്‍ അവകാശം ഉന്നയിക്കുമ്പോള്‍ ഓര്‍മ്മക്കുറവും, ശസ്ത്രക്രിയക്കു ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായി വീട്ടില്‍ ഗൗരിയമ്മ വിശ്രമത്തിലാണ്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 28, 2021 8:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി ഓഫീസ് പൂട്ടി; അതും ഒന്നല്ല മൂന്ന് താഴിട്ട്










