Coronavirus Variant| ജനിതക മാറ്റം സംഭവിച്ച വൈറസുകൾക്കെതിരെയും നിലവിലെ വാക്സിനുകൾ ഫലപ്രദം: ആരോഗ്യ മന്ത്രാലയം
- Published by:Rajesh V
- news18-malayalam
Last Updated:
വൈറസുകൾ 70 ശതമാനം വേഗത്തിൽ വ്യാപിക്കുമെങ്കിലും ആശങ്കാകരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്നു തെളിയിക്കപ്പെട്ടിട്ടില്ല.
ന്യൂഡൽഹി: ജനിതക മാറ്റം സംഭവിച്ച വൈറസുകളാണെങ്കിലും ഇപ്പോൾ രാജ്യത്ത് പരീക്ഷണത്തിലുള്ള വാക്സിനുകൾ ഫലപ്രദമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകൾക്കെതിരേ നിലവിലുള്ള വാക്സിനുകൾ പരാജയപ്പെട്ടതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സീനിയർ സയന്റിഫിക്ക് അഡ്വൈസറായ പ്രൊഫ. കെ. വിജയരാഘവൻ പറഞ്ഞു. മിക്ക വാക്സിനുകളും വൈറസുകളിൽ ജനിതക മാറ്റമുണ്ടാക്കുമെന്ന് കണക്കാക്കിയാണ് വികസിപ്പിച്ചെടുക്കുന്നത്. ഈ വൈറസുകൾ 70 ശതമാനം വേഗത്തിൽ വ്യാപിക്കുമെങ്കിലും ആശങ്കാകരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്നു തെളിയിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും വിഷയത്തിൽ കടുത്ത ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും കുറവ് വന്നുവെന്ന് നീതി ആയോഗ് അംഗം ഡോ.വി.കെ. പോൾ പറഞ്ഞു. രാജ്യത്ത് മൊത്തം കേസുകളിൽ 63 ശതമാനവും പുരുഷന്മാരിലും 37 ശതമാനം സ്ത്രീകളിലുമാണ്. എട്ട് ശതമാനം കേസുകൾ 17 വയസ്സിന് താഴെയുള്ളവരിലാണ്. 18-25 വയസ് പ്രായമുള്ളവരിൽ 13 ശതമാനവും 26-44 വയസ് പ്രായമുള്ളവരിൽ 39 ശതമാനവും 45-60 വയസ്സിനിടയിൽ 26 ശതമാനവും 14 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്- കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
advertisement
ബ്രിട്ടനിൽ നിന്നെത്തിയ ആറ് പേർക്ക് അതിവേഗം വ്യാപിക്കുന്ന വൈറസ് ബാധയേറ്റതായി കണ്ടെത്തിയിരുന്നു. രാജ്യത്ത് ആദ്യമായാണ് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ബെംഗളൂരു നിംഹാൻസിൽ നടത്തിയ പരിശോധനയിൽ മൂന്നു പേർക്കും ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലർ ആൻഡ് മോളിക്യുലർ ബയോളജി ലാബിൽ പരിശോധിച്ച രണ്ട് പേർക്കും പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ ഒരാൾക്കുമാണ് രോഗ ബാധ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈറസ് ബാധിതരായി കണ്ടെത്തിയ എല്ലാവരെയും സിംഗിൾ റൂം ഐസൊലേഷനിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരെയും ക്വറന്റീനിലാക്കിയിട്ടുണ്ട്.
Location :
First Published :
December 29, 2020 8:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Coronavirus Variant| ജനിതക മാറ്റം സംഭവിച്ച വൈറസുകൾക്കെതിരെയും നിലവിലെ വാക്സിനുകൾ ഫലപ്രദം: ആരോഗ്യ മന്ത്രാലയം