Covid 19| തൃശൂർ ജില്ലാ ക​ള​ക്ട​ര്‍ എ​സ്. ​ഷാ​ന​വാ​സി​ന് കോ​വി​ഡ്

Last Updated:

കഴിഞ്ഞ ദിവസം നടന്ന കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ കളക്ടർ പങ്കെടുത്തിരുന്നു.

തൃ​ശൂ​ര്‍: ജില്ലാ കളക്ടർ എസ്.ഷാനവാസിന് കോവിഡ് സ്ഥിരീകരിച്ചു. ആർടിപിസിആർ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ കളക്ടർ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹവുമായി ഇടപെട്ടവരുടെ പട്ടിക തയാറാക്കി വരികയാണെന്ന് അധികൃതർ അറിയിച്ചു.
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 649 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി 629 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥീരികരിച്ചത്. കൂടാതെ 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 9 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 6 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 50 പുരുഷന്‍മാരും 56 സ്ത്രീകളും പത്ത് വയസ്സിനു താഴെ 26 ആണ്‍കുട്ടികളും 21 പെണ്‍കുട്ടികളുമുണ്ട്. ചികിത്സയിലായിരുന്ന 604 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 5849 പേരാണ് നിലവിൽ കോവിഡ് ബാധിതരായി തൃശ്ശൂരിൽ ചികിത്സയിലുള്ളത്.
advertisement
Also Read- കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചാലും നമുക്ക് നേരിടാനാകും: ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 5887  പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352, പാലക്കാട് 249, കണ്ണൂര്‍ 230, വയനാട് 208, ഇടുക്കി 100, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| തൃശൂർ ജില്ലാ ക​ള​ക്ട​ര്‍ എ​സ്. ​ഷാ​ന​വാ​സി​ന് കോ​വി​ഡ്
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement