Covid 19 | സംസ്ഥാനത്ത് 18 വയസിന് മുകളില്‍ 82.6 ശതമാനം പേരില്‍ കോവിഡ് ആന്റിബോഡി സാന്നിധ്യം

Last Updated:

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 13,336 പേരിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 82.6 ശതമാനം പേരിൽ കോവിഡിനെതിരായ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. അഞ്ച് വയസിന് മുകളിലുള്ള 40.2 ശതമാനം  കുട്ടികളിൽ മാത്രമാണ് ആന്റിബോഡി ഉള്ളത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 13,336 പേരിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. സിറോ സർവ്വ ഫലത്തിന്റെ വിശദാംശങ്ങൾ ആരോഗ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
കോവിഡ് വന്ന് ഭേദമായവരിലും, വാക്സിനെടുത്തവരിൽ കാണാറുള്ള ആന്റി സ്പൈക്ക്, അല്ലെങ്കിൽ ആന്റി- ന്യൂക്ലിയോകാപ്സിഡ് എന്നീ ആന്റിബോഡികളുടെ സാനിധ്യമാണ് പരിശോധിച്ചത്. ആറ് വിഭാഗങ്ങളിലായി 13,336 സാമ്പിൾ പരിശോധിച്ചു. ഇതിൽ 18 വയസിന് മുകളിൽ 82.6 ശതമാനം പേരിലും ആന്റിബോഡി സാന്നിധ്യമുള്ളതായി കണ്ടെത്തി.
വാക്സിനേഷൻ മികച്ച രീതിയിൽ നടത്താനായതാണ് പ്രതിരോധ ശേഷി കൈവരിച്ചവരുടെ നിരക്ക് ഉയരാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശവാദം. 18 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ആദിവാസി മേഖലയിൽ 78.2 പേർക്ക് ആന്റിബോഡി സാന്നിധ്യമുണ്ട്. കൂടാതെ തീരദേശ മേഖലയിൽ 87.7 ശതമാനവും, ചേരി പ്രദേശങ്ങളിൽ 85.3 ശതമാനവും പേർ പ്രതിരോധ ശേഷി കൈവരിച്ചു. 18 നും 49 വയസിനുമിടയിലുള്ള ഗർഭിണികളായ സ്ത്രീകളിൽ 65.4 ശതമാനം പേർക്ക് ആന്റിബോഡി സാന്നിധ്യം കണ്ടെത്തി.
advertisement
ഗർഭിണികളിൽ വൈകി വാക്സിനേഷൻ ആരംഭിച്ചതാണ് ഈ വിഭാഗത്തിൽ കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ വാക്സിൽ എടുക്കാത്ത 5 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്ക് 40.2 ശതമാനം പേർ പ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ട്.  നിയമസഭയിൽ ആരോഗ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടിയിലാണ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ അറിയിച്ചത്
സീറോ സർവ്വേ പഠനം 2021 സെപ്റ്റംബർ മാസത്തിലാണ് നടത്തിയത്. പ്രധാനമായും ആറ് ലക്ഷ്യങ്ങളാണുള്ളത്.
1. 18 ഉം അതിന് മുകളിൽ പ്രായമുള്ള എല്ലാവരിലും രോഗാണുബാധ എത്രത്തോളമാണെന്ന് കണ്ടെത്തുക
advertisement
2. ആശുപത്രികളിലെത്തുന്ന 18 നും 49 നും മദ്ധ്യേ മുതിർന്നവരിൽ എത്ര ശതമാനം പേർക്ക് രോഗബാധയുണ്ടെന്നറിയുക.  പ്രായമുള്ള ഗർഭിണികളിൽ കോവിഡ് 19 രോഗാണുബാധ കണ്ടെത്തുക
3. 5 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളിൽ കോവിഡ് രോഗബാധ കണ്ടെത്തുക
4. ആദിവാസി മേഖലയിലെ മുതിർന്നവരിൽ (18 വയസ്സിന് മുകളിൽ) കോവിഡ് രോഗബാധിതരെ കണ്ടെത്തുക 5.തീരദേശമേഖലയിലുള്ള മുതിർന്നയാളുകളിൽ എത്ര ശതമാനം പേർക്ക് രോഗബാധയുണ്ടെന്നറിയുക
6. നഗര ചേരി പ്രദേശങ്ങളിൽ വസിക്കുന്ന പഠനവിധേയമാക്കിയവരിൽ രോഗ വ്യാപനത്തിന് കാരണമായ ഘടകങ്ങൾ കണ്ടെത്തുക.
advertisement
വാക്സിനേഷൻ എടുത്തവരിലെ രോഗസാധ്യത കണ്ടെത്തുക  രോഗബാധിതരിൽ എത്രപേരെ കണ്ടെത്തുവാൻ സാധിച്ചിട്ടുണ്ട് എന്നും രോഗബാധിതരിൽ എത്ര പേർക്ക് മരണം സംഭവിച്ചുവെന്നും കണ്ടെത്തുക. IgG SARS COV-2 S1 RBD ആന്റിബോഡി (ആന്റി സ്പൈക്ക് ആന്റിബോഡി), IgG SARS CoV-2 ന്യൂക്ലിയോകാപ്സിഡ് ആന്റിബോഡി (ആന്റി ന്യൂക്ലിയോകാപ്സിഡ് ആന്റിബോഡി) എന്നിവയുടെ പോസിറ്റിവിറ്റിയാണ് കണ്ടെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സംസ്ഥാനത്ത് 18 വയസിന് മുകളില്‍ 82.6 ശതമാനം പേരില്‍ കോവിഡ് ആന്റിബോഡി സാന്നിധ്യം
Next Article
advertisement
ഇതൊന്നും മുടിയാത് !വ്യാജ മുടി കയറ്റുമതിയിൽ തമിഴ്നാട് ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ ഇ.ഡി റെയ്ഡ്
ഇതൊന്നും മുടിയാത് !വ്യാജ മുടി കയറ്റുമതിയിൽ തമിഴ്നാട് ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ ഇ.ഡി റെയ്ഡ്
  • നാഗാലാൻഡ്‌, അസം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിലായി ഇ.ഡി. ഒരേ സമയം റെയ്ഡുകൾ നടത്തി.

  • ഇംസോങ് ഗ്ലോബൽ സപ്ലയേഴ്‌സിന്റെ അക്കൗണ്ടിലേക്കു ലഭിച്ച പണമടവുകൾ മറ്റിടങ്ങളിലേക്കും മാറ്റി.

  • ചെന്നൈയിൽ സംശയാസ്പദ സ്ഥാപനങ്ങളിലേക്കും ഇഞ്ചെം ഇന്ത്യ അക്കൗണ്ടിൽ നിന്നു പണമിടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement