ജീവനക്കാരന് കോവിഡ്; എ.എ.റഹീം ഉൾപ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍; ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പ്രഥാമിക സമ്പർക്ക പട്ടികയിലുള്ള എ.എ റഹിം ഉൾപ്പെടെയുള്ള ആറ് പേരാണ് ക്വറന്റീനിൽ പോയത്.
തിരുവനന്തപുരം: ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ഉൾപ്പെടെ ആറ് പേര്‍ ക്വറന്റീനില്‍ പ്രവേശിച്ചു.
ഞായറാഴ്ച രാവിലെയാണ് കേരള സർവകലാശാലാ ആസ്ഥാനത്തിന് സമീപമുള്ള ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്നാണ് പ്രഥാമിക സമ്പർക്ക പട്ടികയിലുള്ള എ.എ റഹിം ഉൾപ്പെടെയുള്ള ആറ് പേർ ക്വറന്റീനിൽ പോയത്.
TRENDING:കോൺസുൽ ജനറലിന് സുരക്ഷ; ഗൺമാനെ നിയമിച്ച അഭ്യന്തര വകുപ്പിന്റെ നടപടി ഗുരുതര ചട്ടലംഘനമെന്ന് സൂചന [NEWS]ശിവശങ്കറിനും അരുണിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് സരിത്ത്; ഇല്ലെന്ന് സ്വപ്ന [NEWS]'ആര്‍എസ്എസുകാരനായ പ്രതിക്കുവേണ്ടി ഞാന്‍ നിലകൊണ്ടെന്ന പ്രചാരണം ആരും വിശ്വസിക്കില്ല': മന്ത്രി കെ.കെ.ശൈലജ [NEWS]
ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് വ്യാപനം ഗുരുതര പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഡോക്ടർ ഉൾപ്പെടെ 18 ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ എട്ട് പേർ ഡോക്ടർമാരാണ്. ജനറൽ വാർഡിൽ ചിക്തസയിലുണ്ടായിരുന്ന 5 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. നീറിലധികം ജീവനക്കാരാണ് ക്വറന്റീൽ കഴിയുന്നത്. സുരക്ഷ ഉറപ്പാക്കണമെന്നും എല്ലാവരെയും പരിശോധിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
Location :
First Published :
July 19, 2020 1:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
ജീവനക്കാരന് കോവിഡ്; എ.എ.റഹീം ഉൾപ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍; ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു