നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | എറണാകുളത്ത് 6000 കടന്ന് കോവിഡ്; 74 പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം

  Covid 19 | എറണാകുളത്ത് 6000 കടന്ന് കോവിഡ്; 74 പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം

  മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടയ്ക്കാട്ടുവയല്‍, വടവുകോട്, ആരക്കുഴ, കിഴക്കമ്പലം എന്നീ പഞ്ചായത്തുകളിലൊഴികെ എല്ലാ പഞ്ചായത്തുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലാണ്

  COVID 19

  COVID 19

  • Share this:
  എറണാകുളം: കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ 74 പഞ്ചായത്തുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ ഇവിടെ താമസിയ്ക്കുന്നവരെ പുറത്ത് പോകാന്‍ അനുവദിയ്ക്കുകയൊള്ളു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ടെല്‍ക്ക് എന്നിവിടങ്ങളില്‍ നിന്ന് ഓക്സിന്‍ സിലണ്ടറുകള്‍ വാങ്ങാനും തീരുമാനിച്ചു.

  എറണാകുളം ജില്ലയില്‍ 82 പഞ്ചായത്തുകളാണ് ഉള്ളത്. ഇതില്‍ മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടയ്ക്കാട്ടുവയല്‍, വടവുകോട്, ആരക്കുഴ, കിഴക്കമ്പലം എന്നീ പഞ്ചായത്തുകളിലൊഴികെ എല്ലാ പഞ്ചായത്തുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലാണ്. ഈ സാഹചര്യത്തിലാണ് ടിപിആര്‍ കൂടിയ 74 പഞ്ചായത്തുകളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇവിടെ നിര്‍മ്മാണ ജോലികള്‍ ചെയ്യുന്നവര്‍ക്ക് അതത് കോമ്പൗണ്ടില്‍ തന്നെ താമസ സൗകര്യമൊരുക്കണെന്ന ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

  Also Read-സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ല; സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യമാക്കും; മുഖ്യമന്ത്രി

  ചൂര്‍ണിക്കര, ശ്രീമൂല നഗരം, കുട്ടമ്പുഴ എന്നിവിടങ്ങളില്‍ സിഎഫ്എല്‍ടിസികള്‍ ആരംഭിയ്ക്കും. ടെസ്റ്റിംഗ് കിറ്റുകളുടെ കുറവ് പരിഹരിയ്ക്കാന്‍ നടപടിയെടുക്കും. പരിശോധനയ്ക്കായി കൂടുതല്‍ മൊബൈല്‍ ടീമുകളെ വിന്യസിയ്ക്കാനും തീരുമാനിച്ചു. കൊച്ചി നഗരത്തില്‍ ഫുഡ് ഡെലിവെറി ചെയ്യുന്ന ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന സര്‍ട്ടിഫിയ്ക്കറ്റ് നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയില്‍ 6558 പേര്‍ക്കാണ് പുതയതായി കോവിഡ് സ്ഥിരീകരിച്ചത്. ത്യക്കാക്കരയില്‍ 251 പേര്‍ക്കും പള്ളിപ്പുറത്ത് 204 പേര്‍ക്കും കോവിഡ് പോസിറ്റീവായി.

  Also Read-സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും; മുഖ്യമന്ത്രി

  അതേസമയം കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,64,60,838 സാമ്പിളുകളാണ് പരിശോധിച്ചത്.
  Published by:Jayesh Krishnan
  First published:
  )}