ഇന്റർഫേസ് /വാർത്ത /Corona / Covid 19 | സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുന്നു; മൂന്ന് ജില്ലകളിൽ ദേശീയ ശരാശരിയെക്കാൾ കൂടുതൽ

Covid 19 | സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുന്നു; മൂന്ന് ജില്ലകളിൽ ദേശീയ ശരാശരിയെക്കാൾ കൂടുതൽ

covid

covid

തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കൂടുതലായ് തന്നെ തുടരുന്നു. മൂന്ന് ജില്ലകളിൽ ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.

  • Share this:

തിരുവനന്തപുരം: ഇന്നലെയാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 5000 കടന്നത്. വരും ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം വരെ വർദ്ധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും, രോഗികളുടെ ഇരട്ടിക്കൽ സമയവും വർദ്ധിച്ചു. എല്ലാ ജില്ലകളിലും രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കണമെന്ന്  കോവിഡ് വീക്കിലി റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

Also Read-ആശങ്കപടർത്തി ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപനം; 23  ദിവസത്തിനിടെ 1547 പേർക്ക് രോഗം

ആഴ്ചയിലെ കോവിഡ് കേസുകളുടെ പഠനം ഉൾപ്പെടുത്തി വീക്കിലി റിപ്പോർട്ടും ആരോഗ്യവകുപ്പ് പുറത്തിറക്കി.  തിരുവനന്തപുരം,  ആലപ്പുഴ,കോഴിക്കോട്, പത്തനംതിട്ട, കാസർഗോഡ് ജില്ലകളിൽ കേസ് പെർ മില്ല്യൺ അഥവാ പത്ത് ലക്ഷം പേരിലെ കോവിഡ് രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. തിരുവനന്തപുരത്ത് 1378 ഉം, ആലപ്പുഴ-936, കോഴിക്കോട്- 867, പത്തനംതിട്ട- 825, കാസർഗോഡ്- 793 മാണ് കേസ് പെർ മില്ല്യൺ. കൂടാതെ തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കൂടുതലായ് തന്നെ തുടരുന്നു. മൂന്ന് ജില്ലകളിൽ ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read-കെട്ടിട നിര്‍മാണച്ചട്ടങ്ങളില്‍ ഇളവ്: 300 ചതുരശ്ര മീറ്ററിൽ താഴെയുള്ള വീടുകള്‍ക്ക് മഴവെള്ള സംഭരണി നിർബന്ധമല്ല

മലപ്പുറം16.2, തിരുവനന്തപുരം14.1കാസർഗോഡ് 13.6 മാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. കോവിഡ് രോഗികളുടെ ഇരട്ടിക്കൽ നിരക്കും ഈ ജില്ലകളിൽ കൂടുതലാണ്. എല്ലാ ജില്ലകളും രോഗലക്ഷണങ്ങൾ ഉള്ളവരെ വേഗത്തിൽ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികൾക്ക് പ്രാധാന്യം നൽകണമെന്നതാണ് വീക്കിലി റിപ്പോർട്ടിലെ പ്രധാന ശുപാർശ.  ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള ജില്ലകളിൽ പരിശോധനകൾ വർദ്ധിപ്പിക്കണം.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 30269 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 113 പേർ ഈ ദിവസങ്ങളിൽ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. എന്നാൽ രോഗമുക്തി നേടുന്നവരുടെ എണ്ണം കുറവാണ്. ഒരാഴ്ചയ്ക്കിടെ 20,074 പേർ മാത്രമാണ് രോഗമുക്തി നേടിയത്.

First published:

Tags: Corona virus, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus