എറണാകുളം : ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. പ്രതിദിന കണക്കിൽ തലസ്ഥാനത്തിന് തൊട്ടു പിറകിലാണ് എറണാകുളം. പോസിറ്റീവ് ആയ രോഗികളുടെ എണ്ണം അയ്യായിരത്തിലേയ്ക്ക് അടുക്കുകയാണ്. ഇരുപതിനായിരത്തിലധികം പേരാണ് നിലവിൽ നിരീക്ഷണത്തിൽ ഉള്ളത്.
ഈ സാഹചര്യത്തിലാണ് രണ്ട് കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ കൂടി തുടങ്ങാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. കരുമാലൂർ എസ്. എൻ. ജി.ഐ. എസ്. ടി, രായമംഗലം ഐ. എൽ. എം കോളേജ് എന്നിവിടങ്ങളിൽ ആണ് പുതിയ എഫ്. എൽ. ടി. സി കൾ പ്രവർത്തനം ആരംഭിക്കുന്നത്. കരുമാലൂരിൽ 120 പേർക്കുള്ള സൗകര്യവും രായമംഗലത്ത് 70 പേർക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതോടെ സി.എഫ്.എൽ.ടി.സികളുടെ ആകെ എണ്ണം 16 ആയി.
Also Read- ഓലയിൽ വർണ്ണമായി വിടർന്ന് താരങ്ങൾ; ശ്രദ്ധ നേടി മനുവിന്‍റെ 'ലീഫ് ആർട്ട്'
കോവിഡ് ചികിത്സ കേന്ദ്രങ്ങളിൽ ഡാറ്റ എൻട്രി ഉൾപ്പടെയുള്ള ജോലികൾക്ക് അധ്യാപകരെ നിയോഗിക്കും. കോവിഡ് ചികിത്സ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പ് വഴി അപേക്ഷകൾ സമർപ്പിക്കാനും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.