COVID 19| അമേരിക്കയില്‍ ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ ലഭ്യമാക്കും: ഡൊണാൾഡ് ട്രംപ്

Last Updated:

സെപ്​തംബറിൽ സ്കൂളുകളും സർവകലാശാലകളും തുറക്കുമെന്നും ട്രംപ് പറഞ്ഞു

ഈ വർഷം അവസാനത്തോടെ അമേരിക്കയിൽ കോവിഡ്​ വൈറസിനുള്ള വാക്സിൻ ലഭ്യമാക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ് ട്രംപ്. വർഷാവസാനത്തോടെ വാക്സിൻ ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന് ട്രംപ് പറഞ്ഞു.
യു.എസ്​ ഗവേഷകരെ പിന്നിലാക്കി മറ്റൊരു രാജ്യം മരുന്ന്​ കണ്ടുപിടിക്കുകയാണെങ്കിൽ അവരെ അനുമോദിക്കാൻ മടിക്കില്ലെന്നും ട്രംപ്​ പറഞ്ഞു. വാഷിംഗ്ടൺ ഡി.സിയിലെ ലിങ്കൺ മെമ്മോറിയലിൽ നിന്ന് പ്രക്ഷേപണം ചെയ്ത ഫോക്സ് ന്യൂസി​​ന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രസിഡൻറ്.
You may also like:ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്ന് എട്ടാണ്ട്[NEWS]COVID 19| കുടിയേറ്റ തൊ​ഴി​ലാ​ളി​ക​ളെ സുരക്ഷിതരായി മ​ട​ക്കിഅ​യ​ച്ച മുഖ്യമന്ത്രി പിണറായി വിജയന് ന​ന്ദി അ​റി​യി​ച്ച്‌ ഒ​ഡീ​ഷ[NEWS]ബോറടി മാറ്റാൻ നെറ്റ്​ഫ്ലിക്​സ് പാസ്‌വേഡ് ചോദിച്ചു; അക്കൗണ്ടും ജഴ്സിയും കിട്ടിയതോടെ സുനില്‍ ഛെത്രിയുടെ ആരാധകന്‍ ഹാപ്പി[NEWS]
കോവിഡ്​ പ്രതിരോധിക്കുന്നതിനുള്ള വാക്​സിൻ കണ്ടെത്തുന്നത്​ ഏത്​ രാജ്യക്കാർ എന്നത്​ കാര്യമാക്കില്ല. ഫലപ്രദമായ വാക്​സിൻ ലഭിക്കുക എന്നതാണ്​ പ്രധാനം. സെപ്​തംബറിൽ രാജ്യത്തെ സ്കൂളുകളും സർവകലാശാലകളും വീണ്ടും തുറക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
വാക്​സിൽ ഗവേഷണത്തി​​ന്റെ പുരോഗതിയെ കുറിച്ച്​ പുറത്ത്​ പറയരുത്​ എന്നായിരിക്കും ഡോക്​ടർമാർക്ക്​ പറയാനുള്ളത്​. എന്നാൽ തനിക്കത്​ വെളിപ്പെടുത്താതിരിക്കാൻ ആകില്ലെന്നും ട്രംപ്​ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| അമേരിക്കയില്‍ ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ ലഭ്യമാക്കും: ഡൊണാൾഡ് ട്രംപ്
Next Article
advertisement
പ്രതികളിൽ ശിക്ഷ കഴിഞ്ഞ് ആദ്യം ജയിൽ മോചിതനാകുന്നത് പൾസർ സുനി; മറ്റു പ്രതികൾ എത്ര വർഷം കിടക്കും?
പ്രതികളിൽ ശിക്ഷ കഴിഞ്ഞ് ആദ്യം ജയിൽ മോചിതനാകുന്നത് പൾസർ സുനി; മറ്റു പ്രതികൾ എത്ര വർഷം കിടക്കും?
  • നടിയെ ആക്രമിച്ച കേസിൽ 6 പ്രതികൾക്കും 20 വർഷം തടവ്, വിചാരണത്തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും.

  • പൾസർ സുനി ആദ്യമായി ജയിൽ മോചിതനാകും, എച്ച് സലീം ഏറ്റവും കൂടുതൽ കാലം ജയിലിൽ കഴിയും.

  • പ്രതികൾ പിഴയും അടയ്ക്കണം, അതിജീവിതയ്ക്ക് 5 ലക്ഷം രൂപയും മോതിരവും തിരികെ നൽകണമെന്ന് കോടതി.

View All
advertisement