• HOME
 • »
 • NEWS
 • »
 • kerala
 • »
 • ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്ന് എട്ടാണ്ട്

ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്ന് എട്ടാണ്ട്

TP Chandrasekharan Martyrdom | 2012 മെയ് നാലിന് രാത്രി 10 മണിക്ക് ടി.പി. ചന്ദ്രശേഖരനെ വടകരക്കടുത്തു വള്ളിക്കാട് വെച്ച് കാറിൽ പിന്തുടർന്നെത്തിയ സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

tp chandrasekharan

tp chandrasekharan

 • Share this:
  കോഴിക്കോട്: ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് എട്ടാണ്ട്. 2012 മെയ് നാലിന് രാത്രി ഒഞ്ചിയത്ത് വച്ചാണ് ടി പി ചന്ദ്രശേഖരൻ ആക്രമി സംഘത്തിന്‍റെ വെട്ടേറ്റ് മരിക്കുന്നത്. സി പി എം നേതൃത്വം പ്രതിക്കൂട്ടിലായ സംഭവത്തിൽ അക്രമികളായ കൊടി സുനി, കിർമാണി മനോജ് ഉൾപ്പെടെയുള്ളവർ ജയിലിലാണ്. ടി പി യുടെ ഒഞ്ചിയത്തെ രക്തസാക്ഷി മണ്ഡപത്തിൽ ആർ എം പി നേതാക്കൾ പുഷ്പാർച്ചന നടത്തും. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്.

  സിപിഎം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ടി.പി ചന്ദ്രശേഖരൻ പാർട്ടിയിൽ പ്രത്യയശാസ്ത്രവ്യതിചലനങ്ങൾ നടക്കുന്നു എന്നാരോപിച്ചാണ് 2009-ൽ ഒഞ്ചിയത്ത് റെവലൂഷ്യണറി മാർക്സിസ്റ്റ്‌ പാർട്ടി (ആർ.എം.പി)എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയകക്ഷിക്കു രൂപം നൽകുന്നത്. സംഘടനയുടെ ഒഞ്ചിയം ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന കൺവീനറും ആയിരുന്നു ടി.പി ചന്ദ്രശേഖരൻ.സിപിഎമ്മിന് വലിയ സ്വാധീനമുണ്ടായിരുന്ന ഒഞ്ചിയം പഞ്ചായത്ത് ആർ.എംപി പിടിച്ചെടുത്തു. ഇതിനുപിന്നാലെയാണ് 2012 മേയ് 4നു ടി.പി കൊല്ലപ്പെടുന്നത്.

  സംഭവദിവസം രാത്രി 10 മണിക്ക് ടി.പി. ചന്ദ്രശേഖരനെ വടകരക്കടുത്തു വള്ളിക്കാട് വെച്ച് കാറിൽ പിന്തുടർന്നെത്തിയ സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു പിന്നിൽ സിപിഎം ആണെന്ന് സംശയിക്കുന്നതായി കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും റെവലൂഷ്യണറി മാർക്സിസ്റ്റ്‌ പാർട്ടിയും ആരോപിച്ചിരുന്നു. ടി.പി ചന്ദ്രശേഖരന്റെ വധം കേരളീയ രാഷ്ട്രീയ സാമൂഹിക മാധ്യമരംഗങ്ങളിൽ വ്യാപകമായ ചർച്ചാവിഷയമായി.
  TRENDING:കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; അപകടത്തിൽ യുവനടൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു [PHOTO]ബോറടി മാറ്റാൻ നെറ്റ്​ഫ്ലിക്​സ് പാസ്‌വേഡ് ചോദിച്ചു; അക്കൗണ്ടും ജഴ്സിയും കിട്ടിയതോടെ സുനില്‍ ഛെത്രിയുടെ ആരാധകന്‍ ഹാപ്പി [NEWS]48 മണിക്കൂറിനിടെ 5000ത്തിനടുത്ത് കേസുകൾ; ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 40,000 കടന്നു: ലോകത്ത് 35 ലക്ഷത്തിലേറെ [NEWS]
  പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജി ആർ. നാരായണപിഷാരടി തയ്യാറാക്കിയ 359 പേജുള്ള വിധിന്യായത്തിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് സി.പി.എം. നേതാക്കൾ ഉൾപ്പെടെ 11 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയെ മൂന്നുവർഷം കഠിനതടവിനും ശിക്ഷിച്ചു. സി.പി.എം. വിമതനും ആർ.എം.പി. നേതാവുമായിരുന്ന ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുകാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് പ്രത്യേക അഡീഷണൽ സെഷൻസ് കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചു. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കേസിലെ 14-ാം പ്രതിയുമായ പി. മോഹനനെതിരെ സ്വീകാരയോഗ്യമായ തെളിവുകൾ ഇല്ലാത്തതുകൊണ്ടാണ് കുറ്റമുക്തനാക്കിയതെന്നും വിധിയിൽ വ്യക്തമാക്കുന്നുണ്ട്.

   
  First published: