naveen patnaik - pinarayi vijayan News18 Last Updated : May 04, 2020, 07:37 IST ഭുവനേശ്വര്: കേരളത്തില് നിന്നും കുടിയേറ്റ തൊഴിലാളികളുമായി പുറപ്പെട്ട ആദ്യ ട്രെയിന് ഞായറാഴ്ച രാവിലെ ഒഡീഷയിലെ ഭുവനേശ്വരിലെത്തിയിരുന്നു. ആദ്യ ട്രെയിന് ഭുവനേശ്വറിലെത്തിയതിന് പിന്നാലെ കേരളത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഒഡീഷ മുഖ്യമന്ത്രി നവീന് പട്നായിക് നന്ദി അറിയിച്ചു.
You may also like: ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്ന് എട്ടാണ്ട് [NEWS]ആരോഗ്യപ്രവർത്തകർക്ക് സംഗീതത്തിലൂടെ ആദരമർപ്പിച്ച് ബംഗളൂരു മലയാളി കൂട്ടായ്മ [NEWS]ബോറടി മാറ്റാൻ നെറ്റ്ഫ്ലിക്സ് പാസ്വേഡ് ചോദിച്ചു; അക്കൗണ്ടും ജഴ്സിയും കിട്ടിയതോടെ സുനില് ഛെത്രിയുടെ ആരാധകന് ഹാപ്പി [NEWS]കോവിഡ് കാലത്ത് സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളെ സംരക്ഷിച്ചതിനും സുരക്ഷിതമായി തിരികെ എത്തിക്കാന് സഹായിച്ചതിനും മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. റെയില്വേ അധികൃതര്ക്കും അദ്ദേഹം നന്ദി പറഞ്ഞു.
1,150 അതിഥി തൊഴിലാളികളുമായാണ് പ്രത്യേക ട്രെയിന് ഞായറാഴ്ച ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പുര് റെയില്വേ സ്റ്റേഷനിലേക്ക് എത്തിയത്. കണ്ഡമാല്, ഗഞ്ചാം, റായഗഡ, ബൗദ്ധ നബരംഗപുര്, ഗജപതി കോരാപുട്ട് എന്നിവിടങ്ങളില് നിന്നുള്ളവര് ജഗന്നാഥ്പുര് സ്റ്റേഷനിലും ബാക്കിയുള്ള ആളുകളെ ഖുര്ദ സ്റ്റേഷനിലും ഇറക്കി.
Published by: user_49
First published: May 04, 2020, 07:24 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.