• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോവിഡ് സ്ഥിരീകരിച്ചു

COVID 19| ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് സ്ഥിരീകരിച്ചതായും സ്വയം ക്വറന്റീനില്‍ പോകുകയാണെന്നും മനീഷ് സിസോദിയ ട്വിറ്ററിലൂടെ അറിയിച്ചു

Manish Sisodia

Manish Sisodia

  • Share this:
    ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതായും സ്വയം ക്വറന്റീനില്‍ പോകുകയാണെന്നും മനീഷ് സിസോദിയ ട്വിറ്ററിലൂടെ അറിയിച്ചു.

    'എനിക്ക് നേരിയ പനി വന്നതിന് ശേഷം എന്റെ കോവിഡ് പരിശോധന നടത്തി. റിപ്പോർട്ട് പോസിറ്റീവ് ആയി. ഞാൻ സ്വയം നിരീക്ഷണത്തിൽ പോയി. ഇതുവരെ, എനിക്ക് പനിയോ മറ്റേതെങ്കിലും പ്രശ്നമോ ഇല്ല. ഞാൻ പൂർണ്ണമായും സുഖം പ്രാപിച്ച് ഉടൻ ജോലിയിലേക്ക് മടങ്ങും', മനീഷ് സിസോദിയ ട്വിറ്ററിൽ പറഞ്ഞു.

    ദില്ലി നിയമസഭയുടെ ഏകദിന സമ്മേളനത്തിൽ മനീഷ് സിസോദിയ പങ്കെടുത്തിരുന്നില്ല. കോവിഡ് 19 ന് പോസിറ്റീവ് സ്ഥിരീകരിച്ച സത്യേന്ദ്ര ജെയിന് ശേഷം രണ്ടാമത്തെ സംസ്ഥാന കാബിനറ്റ് മന്ത്രിയാണ് മനീഷ് സിസോദിയ.
    Published by:user_49
    First published: