advertisement

ഡൽഹിയിൽ പോസിറ്റീവ്, ജയ്പൂരിൽ നെഗറ്റീവ്; കോവിഡ് പരിശോധനയിലെ വിശ്വാസ്യത ചോദ്യം ചെയ്ത് ബിജെപി എംപി

Last Updated:

ടെസ്റ്റുകളിൽ ലഭിച്ച രണ്ട് വിപരീത ഫലങ്ങളുടെ റിപ്പോർട്ട് സഹിതമാണ് എംപി ട്വീറ്റ് ചെയ്തിരിക്കുന്നത്

കോവിഡ് -19 ഡയഗ്നോസ്റ്റിക് ടെസ്റ്റുകളുടെ ആധികാരികതയെ ചോദ്യം ചെയ്തു രാജസ്ഥാൻ എംപി ഹനുമാൻ ബെനിവാൾ. അടുത്തടുത്ത സമയങ്ങളിൽ നടന്ന ടെസ്റ്റുകളിൽ ലഭിച്ച രണ്ട് വിപരീത ഫലങ്ങളുടെ റിപ്പോർട്ട് സഹിതമാണ് എംപി ട്വീറ്റ് ചെയ്തിരിക്കുന്നത്.
രാജസ്ഥാനിലെ നാഗൗർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബെനിവാൾ രണ്ട് വ്യത്യസ്ത കോവിഡ് പരിശോധനകളുടെയും റിപ്പോർട്ടുകളുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തു. പാർലമെന്റിന്റെ മൺസൂൺ സെഷനുമുമ്പുള്ള നിർബന്ധിത പരിശോധനയുടെ ഭാഗമായി ഐസിഎംആർ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസർച്ച് ആൻഡ് പ്രിവൻഷൻ നടത്തിയ ആദ്യ പരിശോധനയിൽ അദ്ദേഹത്തിന് വൈറസ് ഉണ്ടെന്ന് തെളിഞ്ഞിരുന്നു.
advertisement
കോവിഡ് സ്ഥിരീകരിച്ചതോടെ പാർലമെന്റിൽ പങ്കെടുക്കാൻ കഴിയാതെ വന്ന എംപി മടങ്ങിയെത്തിയ ശേഷം ജയ്പൂരിലെ സവായ് മൻ സിംഗ് ആശുപത്രിയിലാണ് രണ്ടാമത്തെ പരിശോധന നടത്തിയത്. എന്നാൽ ജയ്പൂരിലെ ടെസ്റ്റിൽ എംപിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.
'ലോക്‌സഭയിൽ ഞാൻ കോവിഡ് -19 പരിശോധിച്ചു, അത് പോസിറ്റീവ് ആയിരുന്നു. ജയ്പൂരിലെ എസ്എംഎസ് മെഡിക്കൽ ആശുപത്രിയിൽ ഞാൻ പരിശോധന നടത്തി, റിപ്പോർട്ട് നെഗറ്റീവ് ആയി. രണ്ട് റിപ്പോർട്ടുകളും ഞാൻ നിങ്ങളുമായി പങ്കിടുന്നു, ഏത് റിപ്പോർട്ട് ആണ് ശരിയെന്ന് പരിഗണിക്കേണ്ടത്?', എംപി ട്വിറ്ററിൽ പറഞ്ഞു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
ഡൽഹിയിൽ പോസിറ്റീവ്, ജയ്പൂരിൽ നെഗറ്റീവ്; കോവിഡ് പരിശോധനയിലെ വിശ്വാസ്യത ചോദ്യം ചെയ്ത് ബിജെപി എംപി
Next Article
advertisement
'കാരായി രാജനുമായി ഞങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല, ബന്ധവുമില്ല' SDPI സംസ്ഥാന പ്രസിഡന്റ്
'കാരായി രാജനുമായി ഞങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല, ബന്ധവുമില്ല' SDPI സംസ്ഥാന പ്രസിഡന്റ്
  • എസ്ഡിപിഐ രൂപീകരിക്കപ്പെടുന്നതിന് മുമ്പ് നടന്ന സംഭവങ്ങളുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ലത്തീഫ്

  • ഫസൽ കൊല്ലപ്പെട്ടത് 2006ൽ, എസ്ഡിപിഐ രൂപീകരിച്ചത് 2009ൽ; ഫസലുമായി പാർട്ടിക്ക് ബന്ധമില്ല

  • തലശ്ശേരി എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജനുമായി എസ്ഡിപിഐക്ക് പ്രശ്‌നമോ ബന്ധമോ ഇല്ല

View All
advertisement