2019 അവസാനത്തോടെയാണ് കോവിഡ് 19 (Covid 19) വ്യാപനം ആരംഭിച്ചത്. ലോകം മുഴുവൻ മഹാമാരി പടർന്നുപിടിച്ചു. കോവിഡിന് കാരണമായ സാര്‍സ്-കോവ്-2 വൈറസിന്റെ (Sars-cov-2 virus) വ്യത്യസ്ത വകഭേദങ്ങൾ മൂലമുള്ള മൂന്ന് തരംഗങ്ങളെ ഇന്ത്യ അതിജീവിച്ചു. രണ്ടാമത്തെ കോവിഡ് തരംഗം പ്രധാനമായും ഡെല്‍റ്റ (Delta) വകഭേദം മൂലമുള്ളതായിരുന്നു. അതേസമയം ഒമിക്രോൺ (Omicron) വകഭേദമാണ് മൂന്നാം തരംഗത്തിന് കാരണമായത്. ഒമിക്രോണിന്റെ ഒരു പുതിയ ഉപ വകഭേദം ഇപ്പോഴും ആശങ്ക പരത്തുകയാണ്. B.A-2 എന്ന് പേരുള്ള ഈ ഉപ വകഭേദം സ്റ്റെല്‍ത്ത് ഒമൈക്രോണ്‍ എന്നും അറിയപ്പെടുന്നു. ഐഐടി കാണ്‍പൂരിലെ ഒരു സംഘം ഗവേഷകർ ഈ വകഭേദമാകും ഇന്ത്യയില്‍ കോവിഡിന്റെ നാലാമത്തെ തരംഗത്തിന് (Fouth Wave) കാരണമാവുകയെന്ന് പ്രവചിച്ചിട്ടുണ്ട്.
ഈ മൂന്ന് വകഭേദങ്ങളെയും അവയുടെ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നമുക്ക് എങ്ങനെ വേര്‍തിരിച്ചറിയാം?
- ഡെല്‍റ്റ വകഭേദംകോവിഡിന്റെ രണ്ടാം തരംഗത്തിനിടയില്‍ ധാരാളം മരണങ്ങള്‍ക്ക് കാരണമായ വകഭേദമാണ് ഡെല്‍റ്റ. നേരത്തെ തന്നെ മറ്റ് അസുഖങ്ങൾ ഉള്ളവരിലും വാക്‌സിനേഷന്‍ എടുക്കാത്തവരിലും ഓക്‌സിജന്റെ അളവ് കുറയുന്നതായിരുന്നു ഈ വകഭേദത്തെ മാരകമാക്കിയ ഒരു ഘടകം. എന്നിരുന്നാലും, വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്കും ജലദോഷം, ചുമ, പനി, തലവേദന തുടങ്ങിയ നേരിയ ലക്ഷണങ്ങൾ ഉണ്ടാവാനും മണവും രുചിയും നഷ്ടപ്പെടാനും സാധ്യതയുണ്ട്.
Also Read-
Seasonal Asthma | കാലാവസ്ഥാ മാറ്റത്തെ തുടർന്നുണ്ടാകുന്ന ആസ‍്‍മ എങ്ങനെ നേരിടാം? പുതിയ പഠനവുമായി ഗവേഷകർ- ഒമിക്രോണ്‍ വകഭേദംഈ വകഭേദം ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷി ഉള്ളതാണെന്നാണ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതെങ്കിലും ഇതിന്റെ ലക്ഷണങ്ങള്‍ വളരെ നേരിയതാണ്. പനി, ചുമ, ക്ഷീണം, രുചിയും മണവും നഷ്ടപ്പെടുക എന്നിവയാണ് ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍. തൊണ്ടവേദന, തലവേദന, ശരീരവേദന, വയറിളക്കം, ചര്‍മ്മത്തിലെ തടിപ്പ്, വിരലുകളുടെയോ കാല്‍വിരലുകളുടെയോ നിറവ്യത്യാസം, കണ്ണുകളിലെ ചുവപ്പും അസ്വസ്ഥതയും ഒക്കെയാണ് മറ്റു ലക്ഷണങ്ങള്‍. ശ്വാസതടസ്സം, സംസാരം അല്ലെങ്കില്‍ ചലനശേഷി നഷ്ടപ്പെടല്‍, ആശയക്കുഴപ്പം അല്ലെങ്കില്‍ നെഞ്ചുവേദന എന്നിവയാണ് ഒമിക്രോണിന്റെ ഗുരുതരമായ ചില ലക്ഷണങ്ങള്‍.
- സ്റ്റെല്‍ത്ത് ഒമിക്രോണ്ഈ പുതിയ സബ് വേരിയന്റിന്റെ ലക്ഷണങ്ങള്‍ ഒമിക്രോണിന് സമാനമാണെങ്കിലും, സ്റ്റെല്‍ത്ത് ഒമിക്രോണിനെ വ്യത്യസ്തമാക്കുന്നത് ആര്‍ടി-പിസിആര്‍ പരിശോധനയിൽ അതിനെ കണ്ടെത്താൻ കഴിയില്ല എന്നതാണ്. ഈ വകഭേദം ഡെല്‍റ്റ പോലെ മാരകമായി കണക്കാക്കപ്പെടുന്നില്ലെങ്കിലും ഐഐടി കാണ്‍പൂരിലെ ഗവേഷകര്‍ ഇത് ഇന്ത്യയിൽ നാലാമത്തെ കോവിഡ് തരംഗത്തിന് കാരണമാകുമെന്ന് അഭിപ്രായപ്പെട്ടു. നാലാമത്തെ തരംഗം ജൂണില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാല് മാസത്തേക്ക് ഈ വകഭേദം മൂലമുള്ള രോഗവ്യാപനം തുടരും. തരംഗത്തിന്റെ തീവ്രത, പുതിയ വേരിയന്റുകളുടെ ആവിര്‍ഭാവം, വാക്‌സിനേഷന്‍ നില, ബൂസ്റ്റര്‍ ഡോസുകളുടെ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയെ ആശ്രയിച്ചിരിക്കും ഇതിന്റെ പ്രഭാവം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.