HOME /NEWS /Corona / കോവിഡ് 19: ഞായറാഴ്ച സമ്പൂർണ ലോക് ഡൗണ്‍ നടപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പിയുടെ നിര്‍ദ്ദേശം

കോവിഡ് 19: ഞായറാഴ്ച സമ്പൂർണ ലോക് ഡൗണ്‍ നടപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പിയുടെ നിര്‍ദ്ദേശം

News18

News18

അവശ്യമേഖലയായി സര്‍ക്കാര്‍ നിര്‍ദേശിച്ച സേവനങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ ജനങ്ങളെ വെളിയിലിറങ്ങാന്‍ അനുവദിക്കൂ.

  • Share this:

    തിരുവനന്തപുരം: ഞായറാഴ്ച സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക് ഡൗണ്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. അവശ്യമേഖലയായി സര്‍ക്കാര്‍ നിര്‍ദേശിച്ച സേവനങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ ജനങ്ങളെ വെളിയിലിറങ്ങാന്‍ അനുവദിക്കാവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

    You may also like:കൂട്ടംകൂടി നിന്ന് മാസ്ക് വിതരണം ചെയ്തു; റോജി എം. ജോണ്‍ എം.എല്‍.എക്കെതിരെ കേസെടുത്തു [NEWS]'മകൻ ഇനി എപ്പോഴാണ് അച്ഛനെ കാണുക എന്നറിയില്ല': ആശങ്ക പങ്കുവച്ച് സാനിയ മിർസ [NEWS]'അദൃശ്യ ശത്രുവിനെ ഒരുമിച്ച് കീഴടക്കും'; മഹാമാരിയുടെ ഈ കാലത്ത് നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്നുവെന്ന് ട്രംപ് [NEWS]

    വയനാട് ഉള്‍പ്പെടെയുള്ള കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മേഖലകളിലേക്കും അവിടെ നിന്ന് പുറത്തേയ്ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അവശ്യസാധനങ്ങളുടെ വിതരണത്തിനും മാത്രമേ യാത്രകള്‍ അനുവദിക്കൂ.

    കേരളത്തിലെ ചെങ്കല്‍ ഖനന മേഖലകളിലേയ്ക്ക് കര്‍ണാടകത്തില്‍നിന്ന് ഊടുവഴികളിലൂടെ അതിഥി തൊഴിലാളികള്‍ എത്തുന്നത് തടയാന്‍ ബന്ധപ്പെട്ട ജില്ലാ പൊലീസ് മേധാവിമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം വഴികള്‍ പൂര്‍ണമായും അടയ്ക്കും. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തിപ്പെടുത്തും.

    റോഡുകളിലും പൊതുസ്ഥലങ്ങളിലും ജാഥകള്‍, ജനക്കൂട്ടങ്ങള്‍, ആഘോഷ പരിപാടികള്‍ എന്നിവ അനുവദിക്കില്ല. മതപരമായ ചടങ്ങുകള്‍ക്കും അനുവാദം ഉണ്ടാകില്ല. മതപരമായ ചടങ്ങുകള്‍ വീടുകളില്‍ തന്നെ നടത്താന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

    നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പാക്കുമ്പോള്‍ എല്ലാവിധ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കണം. എല്ലാ പൊലീസ് ഉദ്യോഗസ്ഥരും നിര്‍ബന്ധമായും മുഖാവരണം, കൈയുറകള്‍, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം. അടുത്തിടെ ഏതാനും പൊലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം.

    First published:

    Tags: Corona virus, Corona Virus India, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19