മൂന്നു മാസമായി ശമ്പളമില്ല: പ്രധാനമന്ത്രിക്ക് കത്തയച്ച് ഡല്‍ഹി സിവിക് ആശുപത്രിയിലെ ഡോക്ടര്‍മാർ

Last Updated:

പരാതി എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടേണ്ടതിനാൽ പ്രധാനമന്ത്രിയോട് നേരിട്ട് അഭ്യർഥിക്കുക എന്ന മാർഗം മാത്രമെ മുന്നിൽക്കണ്ടുള്ളു

ന്യൂഡല്‍ഹി: വേറൊന്നും ആവശ്യപ്പെടുന്നില്ല ഞങ്ങളുടെ ശമ്പളമെങ്കിലും കൃത്യമായി നൽകൂ എന്ന അഭ്യര്‍ഥനയുമായി ഡോക്ടര്‍മാര്‍. ഡൽഹിയിലെ സിവിക് ആശുപത്രികളിലെ ഡോക്ടര്‍മാരാണ് ഇത്തരമൊരു അഭ്യർഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. മൂന്നു മാസമായി ശമ്പളമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് ഡൽഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷൻ ഡോക്ടേഴ്സ് അസോസിയേഷൻ (MCDA).
'കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കടുത്ത സമ്മർദ്ധം നിറഞ്ഞ സാഹചര്യങ്ങളിലാണ് ഡോക്ടര്‍മാർ ജോലി ചെയ്യുന്നത്.. കഴിഞ്ഞ മൂന്നു മാസമായി ശമ്പളം ലഭിച്ചിട്ട്.. ഡോക്ടര്‍ എന്ന നിലയിൽ രോഗികളെ പരിചരിക്കുക ഞങ്ങളുടെ കടമയാണെന്ന് അറിയാം അതുകൊണ്ട് കൂടുതലൊന്നും ആവശ്യപ്പെടുന്നില്ല.. ഞങ്ങളുടെ ശമ്പളം മാത്രമെ ആവശ്യപ്പെടുന്നുള്ളു.' MCDA പ്രസിഡന്‍റ് ഡോ.ആര്‍.ആര്‍.ഗൗതം പറയുന്നു.
TRENDING:എൺപതുകാരിയുടെ അന്ത്യകർമ്മങ്ങൾക്കൊപ്പം 40 മുസ്ലീം കുടുംബങ്ങള്‍ ഹിന്ദുമതത്തിലേക്ക് [NEWS]ലോക്ഡൗൺ കാലത്തും റോഡിൽ അശ്രദ്ധ; 40 ദിവസത്തിൽ മരിച്ചത് 64 പേർ [PHOTO]'നിങ്ങൾ ഈ വർധനയ്ക്ക് അർഹരാണ്': കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം വർദ്ധിപ്പിച്ച് കാനഡ [NEWS]
പരാതി എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടേണ്ടതിനാൽ പ്രധാനമന്ത്രിയോട് നേരിട്ട് അഭ്യർഥിക്കുക എന്ന മാർഗം മാത്രമെ മുന്നിൽക്കണ്ടുള്ളു. അദ്ദേഹത്തിന്‍റെ ഇടപെടലാണ് ഇവിടെ ആവശ്യം.. അല്ലാത്തപക്ഷം കൂട്ടരാജി എന്ന വഴി മാത്രമെ ഡോക്ടര്‍മാർക്ക് മുന്നിൽ ബാക്കിയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിൽ പോരാടുന്ന ഡോക്ടര്‍മാർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പലപ്പോഴും വിവാദം ഉയർത്തിയിരുന്നു. സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും നേരിടേണ്ടി വരുന്ന വിവേചനവുമെല്ലാം പലപ്പോഴും വിമർശനങ്ങളും ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശമ്പളം പോലും ലഭിക്കുന്നില്ലെന്ന് അറിയിച്ച് ഡോക്ടര്‍മാർ രംഗത്തെത്തിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
മൂന്നു മാസമായി ശമ്പളമില്ല: പ്രധാനമന്ത്രിക്ക് കത്തയച്ച് ഡല്‍ഹി സിവിക് ആശുപത്രിയിലെ ഡോക്ടര്‍മാർ
Next Article
advertisement
മുഖ്യമന്ത്രിക്കെതിരായ കൊലവിളി പോസ്റ്റിൽ‌ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം
മുഖ്യമന്ത്രിക്കെതിരായ കൊലവിളി പോസ്റ്റിൽ‌ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം
  • മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയിൽ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം.

  • ഫേസ്ബുക്ക് പോസ്റ്റിലെ കമന്റ്‌ കൊലവിളിയാണെന്ന പരാതിയിൽ അഭിഭാഷക ടീന ജോസിനെതിരെയാണ് അന്വേഷണം.

  • ടീന ജോസിനെ 2009ൽ പുറത്താക്കിയതാണെന്നും അവരുമായി യാതൊരു ബന്ധവുമില്ലെന്നും സിഎംസി സന്യാസിനികൾ.

View All
advertisement