COVID 19| പനിയും ശ്വാസ തടസവുമായി എത്തിയ ഡോക്ടറെ നാല് സ്വകാര്യ ആശുപത്രികൾ കൈയൊഴിഞ്ഞു; ഇപ്പോൾ വെന്റിലേറ്ററിൽ

Last Updated:

കോവിഡ് ഭീതി കാരണം സ്വകാര്യ ആശുപത്രികളും ഡോക്ടർമാരും സമാന രോഗലക്ഷണങ്ങളോടെ എത്തുന്നവരെ ഒഴിവാക്കുകയാണെന്നാണ് പരാതി

കടുത്ത പനിയും ശ്വാസതടസവുമായി എത്തിയ ഡോക്ടറെ കൈയൊഴിഞ്ഞ് സ്വകാര്യാശുപത്രികള്‍. കൊറോണ വൈറസ് ബാധിതനല്ലെന്ന സർട്ടിഫിക്കറ്റ് കുടുംബാംഗങ്ങൾ ഹാജരാക്കണമെന്നായിരുന്നു ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഡോക്ടറെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമയത്ത് ചികിത്സ ലഭിക്കാത്തതിനാൽ ആരോഗ്യനില ഗുരുതരമായ ഡോക്ടർ ഇപ്പോൾ വെന്റിലേറ്ററിലാണ്. മഹാരാഷ്ട്രയിലെ ജലഗാവിലാണ് സംഭവം.
കോവിഡിനെ കുറിച്ചുള്ള ഭീതി കാരണം സ്വകാര്യ ആശുപത്രികളും ഡോക്ടർമാരും കോറോണ രോഗലക്ഷണങ്ങളോടെ എത്തുന്നവരെ ഒഴിവാക്കുകയാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. പനി ബാധിച്ച് ചികിത്സക്കെത്തിയ ഡോക്ടർ സമീപകാലത്ത് വിദേശ യാത്ര നടത്തുകയോ രോഗലക്ഷണമുള്ളവരുമായി സമ്പർക്കത്തിലാവുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം കൊൽഹാപൂരിൽ നിന്ന് ജന്മനാടായ ഭുസവാളിൽ കഴിഞ്ഞയാഴ്ചയാണ് ഡോക്ടർ എത്തിയത്. അവിടെ വെച്ചാണ് പനി പിടിച്ചത്. ബുധനാഴ്ച രാത്രിയാണ് പനി കടുത്തത്. ആ രാത്രി മുഴുവൻ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിന് ബന്ധുക്കൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
advertisement
You may also like:നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി [NEWS]ഏഴുവർഷം നീണ്ട നിയമപോരാട്ടം; ശിക്ഷ തടയാൻ അവസാന മണിക്കൂറുകളിലും കോടതിയിൽ [NEWS]COVID 19 | ജപ്തി നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ് [PHOTOS]
“ഞങ്ങൾ ആദ്യം അദ്ദേഹത്തെ അവിടെ ഇല്ലാതിരുന്ന ജനറൽ ഫിസിഷ്യന്റെ അടുത്തേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ഞങ്ങൾ ഒരു തീവ്രപരിചരണ സംവിധാനങ്ങളുള്ള ആശുപത്രിയിലേക്ക് പോയി. കൊറോണ ലക്ഷണങ്ങളാണുള്ളതെന്നും അത് വ്യാപിക്കുമെന്നും പറഞ്ഞ് ഡോക്ടർമാർ കൈയൊഴിയുകയായിരുന്നു. ” - ഡോക്ടറുടെ അടുത്ത ബന്ധു പറഞ്ഞു. അവിടെ നിന്ന് കുടുംബം അദ്ദേഹത്തെ മറ്റ ്മൂന്ന് ആശുപത്രികളിലേക്ക് കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല.
advertisement
''എല്ലാ ആശുപത്രികളും അദ്ദേഹത്തെ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചു. അദ്ദേഹത്തിന് കൊറോണ വൈറസ് ഉണ്ടെങ്കിൽ എന്തുചെയ്യുമെന്ന് അവർ പറഞ്ഞു. അദ്ദേഹം വിദേശയാത്ര നടത്തിയിട്ടില്ലെന്ന് ഞങ്ങൾ അവരോട് പറഞ്ഞു. രാത്രി മുഴുവൻ ഞങ്ങൾ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊന്നിലേക്ക് ഓടി.”- ബന്ധു പറഞ്ഞു. വ്യാഴാഴ്ച രാവിലെ 7 മണിയോടെ ഡോക്ടറെ സർക്കാർ മെഡിക്കൽ കോളേജിൽ എത്തിച്ചു. അവിടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| പനിയും ശ്വാസ തടസവുമായി എത്തിയ ഡോക്ടറെ നാല് സ്വകാര്യ ആശുപത്രികൾ കൈയൊഴിഞ്ഞു; ഇപ്പോൾ വെന്റിലേറ്ററിൽ
Next Article
advertisement
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
മികവിൻ്റെ കേന്ദ്രമായ IIFMൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം
  • IIFM ഭോപ്പാലിൽ പരിസ്ഥിതി മാനേജ്മെൻ്റിൽ MBA പഠനത്തിനവസരം

  • ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാവസരം

  • CAT, XAT, MAT, CMAT സ്കോറുകൾ പരിഗണിച്ച് അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും

View All
advertisement