HOME /NEWS /Corona / Covid-19: മംഗളുരുവിൽ എറ്റ വകഭേദം സ്ഥിരീകരിച്ചു; കർണാടകയിലെ ആദ്യത്തെ കേസ്

Covid-19: മംഗളുരുവിൽ എറ്റ വകഭേദം സ്ഥിരീകരിച്ചു; കർണാടകയിലെ ആദ്യത്തെ കേസ്

 പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

മാർച്ച് 5 ന് പുറത്തുവിട്ട കണക്കനുസരിച്ച് 23 രാജ്യങ്ങളിലായിരുന്നു കോവിഡിന്റെ എറ്റ വകഭേദം കണ്ടെത്തിയിരുന്നത്.

  • Share this:

    കൊറോണ വൈറസിന്റെ എറ്റ വകഭേദം (B.1.525) കർണാടകയിൽ സ്ഥിരീകരിച്ചു. മംഗളുരുവിലാണ് പുതിയ വൈറസ് സാനിധ്യം കണ്ടെത്തിയത്. എന്നാൽ വൈറസ് വകഭേദം കണ്ടെത്തിയത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാനത്തെ ജീനോമിക് സർവെയലൻസ് കമ്മിറ്റി അംഗമായ ഡോ. വിശാൽ റാവു പറയുന്നു. "ഒരു മാസം മുൻപുള്ള കേസാണ് ഇപ്പോൾ പുതിയ വകഭേദമാണെന്ന് സ്ഥിഥീകരിച്ചിരിക്കുന്നത്. ഇത് രണ്ടാഴ്ച മുൻപാണ് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ല," റാവു ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു.

    നിലവിൽ ജീനോമിക് സീക്വെൻസിംഗിന് സാംപിളുകൾ അയക്കുന്ന ഇടവേളകൾ കുറക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇത്തരം പരിശോധനയുടെ ഫലങ്ങൾ മൂന്ന് ദിവസത്തെ ഇടവേളകളിൽ അയക്കുന്നത് ആവശ്യമായ ആരോഗ്യ നടപടികൾ സ്വീകരിക്കാൻ സഹായിക്കുമെന്നും റാവു ചൂണ്ടിക്കാണിക്കുന്നു.

    മാർച്ച് 5 ന് പുറത്തുവിട്ട കണക്കനുസരിച്ച് 23 രാജ്യങ്ങളിലായിരുന്നു കോവിഡിന്റെ എറ്റ വകഭേദം കണ്ടെത്തിയിരുന്നത്. 2020 ഡിസംബറിൽ യുകെയിലും നൈജീരിയയിലുമാണ് ഇത്തരം കേസ് ആദ്യമായി സ്ഥിതീകരിച്ചത്. എന്നാൽ ഫെബ്രുവരി 15ഓടെ നൈജീരിയയിൽ ഇത് ഉയർന്ന തോതിൽ വ്യാപിക്കുകയായിരുന്നു.

    ഫെബ്രുവരി 24 ന് യുകെയിൽ 56 എറ്റ വകഭേദ കേസുകൾ സ്ഥിരീകരിച്ചു. അതേസമയം, എല്ലാ കോവിഡ് കേസുകളുടെയും വകഭേദങ്ങൾ അന്വേഷിക്കുന്ന ഡെന്മാർക്കിൽ ജനുവരി 14 നും ഫെബ്രുവരി 21 നുമിടയിൽ 113 ഇത്തരം കേസുകൽ കണ്ടെത്തിയെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. ഇതിൽ ഏഴുപേർ നൈജീരിയിലേക്ക് യാത്ര ചെയ്തവരാണ്.

    നിലവിൽ പുതിയ വകഭേദത്തിന്റെ അപകട സാധ്യതകളെ കുറിച്ച് യുകെയിലെ വിധഗ്ദ്ധർ പഠിച്ചുവരികയാണ്. ‘അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വകഭേദം’ എന്ന ഗണത്തിലാണ് എറ്റ വാരിയെന്റിനെ കണക്കാക്കുന്നത്. എന്നാൽ ആശങ്കയില്ല എന്ന് പറയാൻ ഇതുവരെ കഴിയില്ല എന്നതാണ് വസ്തുത.

    വൈറസിന്റെ ജീനുകളിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പുതിയ വകഭേദങ്ങളുടെ സൃഷ്ടിയ്ക്ക് കാരണമാകുന്നത്. ഈ ജനിതകമാറ്റങ്ങള്‍ വളരെ സ്വാഭാവികമായി സംഭവിക്കുന്നവയാണ്. 'എല്ലാ ആര്‍ എന്‍ എ വൈറസുകളും കാലക്രമേണ ജനിതകമാറ്റങ്ങള്‍ക്ക് വിധേയമാകാറുണ്ട്. എം ഡി റോബര്‍ട്ട് ബോളിങര്‍ പറയുന്നു. ഭൂമിശാസ്ത്രപരമായ വേര്‍തിരിവ് ജനിതകപരമായി കൂടുതല്‍ വൈവിധ്യമുള്ള വകഭേദങ്ങളുടെ സൃഷ്ടിയ്ക്ക് കാരണമാകുന്നു.

    ഈ രീതിയില്‍ ജനിതകമാറ്റത്തിലൂടെ രൂപപ്പെടുന്ന വകഭേദങ്ങളെ ലോകാരോഗ്യ സംഘടന 'വേരിയന്റ് ഓഫ് കണ്‍സേണ്‍', 'വേരിയന്റ് ഓഫ് ഇന്‍ട്രസ്റ്റ്' എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളവയില്‍ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നീ വകഭേദങ്ങള്‍ ആശങ്കയുളവാക്കുന്ന വകഭേദങ്ങളുടെ പട്ടികയില്‍ അഥവാ 'വേരിയന്റ്‌സ് ഓഫ് കണ്‍സേണ്‍' എന്ന വിഭാഗത്തില്‍പ്പെടുന്നവയാണ്. എന്നാല്‍, എറ്റ, അയോട്ട, കാപ്പ, ലാംഡ എന്നീ വകഭേദങ്ങളാകട്ടെ 'വേരിയന്റ്‌സ് ഓഫ് ഇന്‍ട്രസ്റ്റ്' എന്ന വിഭാഗത്തില്‍പ്പെടുന്നു.

    First published:

    Tags: Covid 19, Covid Variant, Karnataka