തൂത്തുക്കുടിയിലെ അച്ഛന്റെയും മകന്റെയും കസ്റ്റഡി കൊലപാതകം: 9 പോലീസുകാര്‍ക്ക് വധശിക്ഷ
- Published by:Rajesh V
- news18-malayalam
Last Updated:
ലോക്ക്ഡൗണിൽ കട അടച്ചില്ല എന്ന് ആരോപിച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്
തമിഴ്നാട്ടിൽ വൻകോളിളക്കം സൃഷ്ടിച്ച തൂത്തുക്കുടി സാത്തൻകുളം കസ്റ്റഡി കൊലപാതകത്തിൽ 9 പോലീസുകാർക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി. 2020 ജൂണിലാണ് പോലീസ് കസ്റ്റഡിയിലിരിക്കെ ജയരാജും മകൻ ബെനിക്‌സും മരിച്ചത്. ലോക്ക്ഡൗണിൽ കട അടച്ചില്ല എന്ന് ആരോപിച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
തമിഴ്‌നാട്ടിൽ ആറുവർഷം മുമ്പ് നടന്ന ഈ കൊലപാതകം രാജ്യത്താകെ വലിയ ചർച്ചയായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് രാത്രി 7.45 വരെ കട തുറന്നുവെച്ചു എന്ന് ആരോപിച്ചാണ് മൊബൈൽ കട നടത്തിയിരുന്ന ജയരാജനെയും ബെനിക്‌സിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
ക്രൂരമായ മർദനത്തിന് ഇരയായ ഇവർ മൂന്നാംദിവസമാണ് മരണത്തിന് കീഴടങ്ങിയത്. ആദ്യം മരിച്ചത് അച്ഛൻ ജയരാജനാണ്, പിന്നാലെ ബെനിക്‌സണും ജീവൻ നഷ്ടപ്പെട്ടു. കേസിൽ ആകെ 10 പ്രതികളാണ് ഉണ്ടായിരുന്നത്. അതിൽ ഒരാൾ വിചാരണ കാലയളവിൽ മരിച്ചു. ബാക്കി 9 പ്രതികൾക്കാണ് കോടതി തൂക്കുകയർ വിധിച്ചിരിക്കുന്നത്.
advertisement
ജയരാജനെയും ബെനിക്‌സിനെയും ആരാണ് കൂടുതൽ ദേഹോപദ്രവം ഏൽപിച്ചത് ആരാണ് കുറച്ച് മർദിച്ചത് എന്ന കാര്യത്തിനൊന്നും പ്രസക്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഈ ക്രൂരതയ്ക്ക് നേതൃത്വം നൽകിയ ഇൻസ്‌പെക്ടർ ശ്രീധറിന് വിവിധ വകുപ്പുകളിലായി രണ്ട് വധശിക്ഷയും ഏഴുവർഷം തടവും 84 ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. രണ്ട് സബ് ഇൻസ്‌പെക്ടർമാർ, രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ, നാല് കോൺസ്റ്റബിൾമാർ എന്നിവർക്കാണ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.
ഭാവിയിൽ ഇത്തരം കസ്റ്റഡി കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള താക്കീതായി ഈ ശിക്ഷാവിധി മാറണമെന്നും കോടതി നിരീക്ഷിച്ചു.
advertisement
Summary: In a landmark judgment that has sent shockwaves through the nation, the Madurai District Court has sentenced nine police officers to death for the brutal custodial murder of a father and son in Sathankulam, Thoothukudi. During the COVID-19 lockdown, a mobile shop owner, Jayaraj, and his son, Beniks, were taken into custody by the police.
Location :
Madurai,Madurai,Tamil Nadu
First Published :
Apr 06, 2026 7:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൂത്തുക്കുടിയിലെ അച്ഛന്റെയും മകന്റെയും കസ്റ്റഡി കൊലപാതകം: 9 പോലീസുകാര്‍ക്ക് വധശിക്ഷ








