Oxford Vaccine | കോവിഡ് വാക്സിൻ പരീക്ഷണം: ആദ്യഘട്ടം സുരക്ഷിതം

Last Updated:

ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ പ്രാഥമിക പരീക്ഷണ ഫലം പുറത്തുവന്നു.  ആദ്യഘട്ട പരീക്ഷണത്തിൽ വാക്സിൻ സുരക്ഷിതമാണെന്നാണ് ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ വ്യക്തമാക്കിയിരിക്കുന്നത്. വാക്സിൻ സുരക്ഷിതവും മനുഷ്യന്റെ നല്ല രീതിയിൽ പ്രതിരോധ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തുന്നതാണെന്നും സയൻസ് ജേണലായ ദി ലാൻസെറ്റ് എഡിറ്റർ റിച്ചാർഡ് ഹോർട്ടൺ പറഞ്ഞു. ഒന്നാം ഘട്ട പരീക്ഷണത്തിന്റെ ഫലമാണ് ഓക്സേഫോർഡ് പുറത്തുവിട്ടത്.
വാക്സിൻ നിർമ്മി‌ച്ച സപെഡ്രോ ഫൊലെഗാട്ടിയെയും സഹപ്രവർത്തകരെയും അഭിനന്ദിക്കുന്നതായും റിച്ചാർഡ് ഹോർട്ടൺ ട്വീറ്റ് ചെയ്തു. വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം ചൈനീസ് ശാസ്ത്രജ്ഞൻമാരുടെ നേതൃത്വത്തിൽ 14 ദിവസത്തിനുള്ളിൽ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TRENDING:'ദമ്പതികളായ സിനിമാക്കാർക്ക് ഫൈസലുമായി ബന്ധം; കള്ളപ്പണം വെളുപ്പിക്കുന്ന ഇടമായി സിനിമാ മേഖല മാറി': എം.ടി രമേശ് [NEWS]Delhi Rain | നോക്കിനിൽക്കേ വീട് കുത്തൊഴുക്കിൽ തകർന്നടിഞ്ഞു ; ഡൽഹിയിൽ കനത്ത മഴ [NEWS] അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയില്‍നിന്ന് ഒഴിവാക്കി [NEWS]
ChAdOx1 nCoV-19 എന്നാണ് വാക്‌സിന് പേരിട്ടിരിക്കുന്നത്. 1,077 പേരിലാണ് പരീക്ഷണം നടത്തിയത്.  ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്. അതേസമയം എന്ന് വിപണിയിൽ എത്തുമെന്നതു സംബന്ധിച്ച് വ്യക്തതയില്ല.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
Oxford Vaccine | കോവിഡ് വാക്സിൻ പരീക്ഷണം: ആദ്യഘട്ടം സുരക്ഷിതം
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement