'ഷൈലജാജീ ആ പരാമർശം തെറ്റാണ്'; ആരോഗ്യമന്ത്രിയുടെ ബി.ബി.സി അഭിമുഖത്തേക്കുറിച്ച് ഗോവ മുഖ്യമന്ത്രിയുടെ തിരുത്ത്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഗോവയിൽ നിന്നുള്ള കോവിഡ് രോഗിയുടെ കേരളത്തിൽ മരിച്ചെന്ന ആരോഗ്യമന്ത്രിയുടെ പരാമർശത്തിനെതിരെയാണ് ഗോവ മുഖ്യമന്ത്രി രംഗത്തെത്തിയത്.
ഗോവ: ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ കേരള ആരോഗ്യമന്ത്രി കെ.കെ ഷൈലജ നടത്തിയ പരാമർശത്തിനെതിരെ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്. അഭിമുഖത്തിനിടെ കെ.കെ ഷൈലജ ഗോവയെ കുറിച്ചു പറഞ്ഞത് തെറ്റായ വിവരങ്ങളാണെന്നും പ്രമേദ് സാവന്ത് ട്വീറ്റ് ചെയ്തു.
You may also like:"പറയാന്‍ ഉദ്ദേശിച്ചത് പുതുച്ചേരിയെന്ന്, പറഞ്ഞു വന്നപ്പോൾ ഗോവ എന്നായിപ്പോയി': BBC അഭിമുഖത്തിൽ തിരുത്തുമായി ആരോഗ്യമന്ത്രി [NEWS]KSRTC നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും; തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍ [NEWS]കുടിയേറ്റ തൊഴിലാളികൾക്ക് ട്രെയിൻ യാത്ര: പരിഷ്ക്കരിച്ച മാർഗനിർദേശങ്ങളുമായി റെയിൽവേ [NEWS]
ഗോവയിൽ നിന്നുള്ള കോവിഡ് രോഗിയുടെ കേരളത്തിൽ മരിച്ചെന്ന ആരോഗ്യമന്ത്രിയുടെ പരാമർശത്തിനെതിരെയാണ് ഗോവ മുഖ്യമന്ത്രി രംഗത്തെത്തിയത്. ഇതു തെറ്റാണെന്നും മൂന്നു കാര്യങ്ങൾ വ്യക്തമാക്കാൻ താൻ ആഗ്രഹിക്കുകയാണെന്നും പ്രമോദ് സാവന്ത് ട്വീറ്റിൽ വ്യക്തമാക്കുന്നു.
advertisement
"കോവിഡ് ബാധിച്ച് കേരളത്തിൽ മരിച്ച രോഗി ഗോവക്കാരനല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം ഗോവയിൽ ആരോഗ്യ സൗകര്യങ്ങൾ ഇല്ലാത്തതു കൊണ്ട് കേരളത്തിൽ എത്തിയ ആളല്ല."
"കൊറോണ വൈറസ് ചികിത്സയ്ക്കായി ഗോവയിൽ പ്രത്യേക കോവിഡ് ആശുപത്രി സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ചികിത്സ തേടിയ ഏഴ് പേർ പൂർണമായി സുഖം പ്രാപിച്ചു. ഗോവയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമായി 19 രോഗികൾ ഈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്"
"ഏഷ്യയിലെ lതന്നെ ഏറ്റവും പഴക്കമേറിയതും മികച്ചതുമായ മെഡിക്കൽ കോളേജുകളിലൊന്നാണ് ഗോവ മെഡിക്കൽ കോളേജ്. പതിറ്റാണ്ടുകളായി, ഗോവയ്ക്ക് പുറത്തുള്ള നിരവധി പേരാണ് ഇവിടെ ചികിത്സ തേടി എത്താറുള്ളത്."
advertisement
"മാഡം, ഗോവ ഒരു സമ്പൂർണ്ണ സംസ്ഥാനമാണെന്നും കേന്ദ്രഭരണ പ്രദേശമല്ലെന്നും നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ”
I am appalled by the factually incorrect statements of Kerala Health Minister Smt. K. K. Shailaja Ji during her interview with the BBC regarding the death in Kerala of a COVID positive patient from Goa. @shailajateacher #GoaFightsCOVID19#IndiaFightsCOVID19
1/5 pic.twitter.com/1jFzpK2KYj
— Dr. Pramod Sawant (@DrPramodPSawant) May 19, 2020
advertisement
അതേസമയം പുതുച്ചേരിയുടെ ഭാഗമായ മാഹി എന്നു പറയുന്നതിനു പകരം ഗോവ എന്നായിപ്പോയതാണെന്നു വിശദമാക്കി ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
"കേരളത്തില്‍ 3 കോവിഡ് മരണമാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ ചികിത്സ തേടി കേരളത്തിലെത്തിയ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നുമാണ് പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഞാന്‍ പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയി. തെറ്റായ പരാമര്‍ശം ഞാന്‍ തിരുത്തുകയാണ്. "- ആരോഗ്യ മന്ത്രി പറഞ്ഞു.
advertisement
Location :
First Published :
May 19, 2020 7:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
'ഷൈലജാജീ ആ പരാമർശം തെറ്റാണ്'; ആരോഗ്യമന്ത്രിയുടെ ബി.ബി.സി അഭിമുഖത്തേക്കുറിച്ച് ഗോവ മുഖ്യമന്ത്രിയുടെ തിരുത്ത്