തിരഞ്ഞെടുപ്പ് സുരക്ഷ ഉറപ്പാക്കാൻ കൊളവല്ലൂരിൽ പോലീസ് - കേന്ദ്രസേന റൂട്ട് മാർച്ച്
Last Updated:
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊളവല്ലൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ റൂട്ട് മാര്‍ച്ച് നടത്തി. റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് വ്യാപാരികള്‍ കുടിവെള്ളവും മധുര പലഹാരങ്ങളും എത്തിച്ചു നല്‍കിയത് മാതൃകാ കാഴ്ചയായി.
2026 നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുജനങ്ങളില്‍ സുരക്ഷാ ബോധം ഉറപ്പുവരുത്തുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനുമായി കൊളവല്ലൂര്‍ പോലീസും കേന്ദ്രസേനയും സംയുക്തമായി റൂട്ട് മാര്‍ച്ച് നടത്തി.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ നിധിന്‍രാജ് ഐ പി എസിൻ്റെ നിര്‍ദേശപ്രകാരമാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. ചെറ്റക്കണ്ടിയില്‍ നിന്ന് ആരംഭിച്ച റൂട്ട് മാര്‍ച്ച് കല്ലിക്കണ്ടിയില്‍ സമാപിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പോലീസ്, കേന്ദ്ര സേന തുടങ്ങിയ സുരക്ഷ സംരക്ഷണ സേനയുടെ നിരീക്ഷണവും ശക്തമാണ്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പോലീസ് നടത്തിയ സുരക്ഷ ക്രമീകരണത്തോട് ആദരസൂചകമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ ചേര്‍ന്ന് കുടിവെള്ളവും മധുപലഹാരങ്ങളും നല്‍കി മാതൃകയായി. വേനല്‍ ചൂടില്‍ റൂട്ട് മാര്‍ച്ച് നടത്തിയ പോലീസുകാര്‍ക്ക് ഇത് ഏറെ ആശ്വാസമായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Mar 31, 2026 5:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
തിരഞ്ഞെടുപ്പ് സുരക്ഷ ഉറപ്പാക്കാൻ കൊളവല്ലൂരിൽ പോലീസ് - കേന്ദ്രസേന റൂട്ട് മാർച്ച്









