News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 15, 2020, 2:04 PM IST
coronavirus-kolkata-2
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ നീട്ടിയതിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പുതുക്കിയ മാർഗ നിർദ്ദേശമനുസരിച്ച് ആഭ്യന്തര അന്താരാഷ്ട്ര യാത്രകൾക്കുള്ള വിലക്ക് തുടരും അതേസമയം ഗ്രീണ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ. ഏപ്രിൽ 20 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. അതേസമയം കോവിഡ് ഹോട്ട്സ്പോട്ടായി തിരിച്ച പ്രദേശങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
ഹോട്ടലുകളും ഹോംസ്റ്റേകളും പോസ്റ്റോഫീസുകളും തുറക്കാൻ അനുമതി നൽകി. ഐടി സ്ഥാപനങ്ങള്‍ക്കും (50 ശതമാനം ജീവനക്കാരെ പാടുള്ളൂ) പ്രവര്‍ത്തിക്കാം. കമ്പോളങ്ങളും തുറക്കാം. പൊതുഗതാഗതത്തിന് നിരോധനമുണ്ടെങ്കിലും ചരക്ക് ഗതാഗതത്തിന് അനുമതിയുണ്ട്.
BEST PERFORMING STORIES:ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു [NEWS]24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 1,463 പുതിയ കേസുകൾ; ഇന്ത്യയിൽ 10,815 രോഗ ബാധിതർ [NEWS]രണ്ട് കിലോമീറ്റർ നീളമുള്ള 'അനാക്കോണ്ട': പുതിയ പരീക്ഷണവുമായി ഇന്ത്യൻ റെയില്‍വെ [NEWS]
സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാം. രാജ്യത്തുടനീളം കൊറിയർ സർവീസുകളും ഏപ്രിൽ 20 മുതൽ പ്രവർത്തനം ആരംഭിക്കും.
തുറന്നു പ്രവർത്താക്കാവുന്നവ
- റോഡ് നിർമാണം, കെട്ടിട നിർമാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി.
- പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, ട്രഷറി പേയ് ആന്‍ഡ് അക്കൗണ്ട്സ് ഓഫീസര്‍, ഫിനാന്‍ഷ്യല്‍ അഡ്വൈസേഴ്സ് ആന്‍ഡ് ഫീല്‍ഡ് ഓഫീസേഴ്സ്. പെട്രോളിയം, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി എന്നിവയുമായി ബന്ധപ്പെട്ട ഓഫീസുകള്‍
- പോസ്റ്റ് ഓഫീസുകള്‍, ദുരന്ത നിവാരണ ഏജന്‍സികളും അതോറിറ്റികളും.
- പ്രിന്റ്, ഇലക്ട്രോണിക് മീഡിയക്ക് നല്‍കിയിരുന്ന ഇളവുകള്‍ തുടരും.
- റേഷന്‍, പച്ചക്കറി, പഴം, പാല്, മത്സ്യമാംസം എന്നീ മേഖലയ്ക്ക് നല്‍കിയിരുന്ന ഇളവ് തുടരും. ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം.
- മെഡിക്കല്‍ ലാമ്പുകള്‍ക്ക് തുറക്കാം.
- സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ ചില ഫാക്ടറികള്‍ തുറക്കാം. പാക്കേജ്ഡ് ഫുഡ് വ്യവസായം. കീടനാശിനി, വിത്ത് എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് ഇളവുണ്ട്.
- തേയിലത്തോട്ടം തുറക്കാം. എന്നാല്‍ 50 ശതമാനം തൊഴിലാളികള്‍ മാത്രമെ പാടുള്ളൂ.
- അവശ്യസാധനങ്ങളുടെ ചരക്ക് അനുവദിക്കും. റെയില്‍വേ മുഖേനയുള്ള ചരക്ക് നീക്കം, സംസ്ഥാനങ്ങള്‍ക്കിടയിലെ ചരക്ക് നീക്കം, കൃഷിയുമായി ബന്ധപ്പെട്ട ചരക്ക് നീക്കം.
- ക്ഷീരം, മത്സ്യം, കോഴിവളത്തല്‍ മേഖലകളില്‍ യാത്രാനുമതി.
Published by:
Aneesh Anirudhan
First published:
April 15, 2020, 10:37 AM IST