കോവിഡ‍ിനെ നേരിടാൻ ജിയോ മാപ്പിംഗ്: പുതിയ ദൗത്യത്തിനൊരുങ്ങി ആരോഗ്യവകുപ്പ്

ഡിജിറ്റൽ സംവിധാനങ്ങൾ അടിയന്തര സാഹചര്യത്തിലും ആരോഗ്യപ്രവർത്തകർക്ക് വേഗത്തിലുമുള്ള ഇടപെടലുകൾക്കും സഹായമാകുമെന്നാണ് കണക്ക്കൂട്ടൽ

News18 Malayalam | news18
Updated: March 19, 2020, 11:38 AM IST
കോവിഡ‍ിനെ നേരിടാൻ ജിയോ മാപ്പിംഗ്: പുതിയ ദൗത്യത്തിനൊരുങ്ങി ആരോഗ്യവകുപ്പ്
News18
  • News18
  • Last Updated: March 19, 2020, 11:38 AM IST IST
  • Share this:
തിരുവനന്തപുരം: കോവി‍ഡ് സാമൂഹ്യവ്യാപനത്തിലേയ്ക്ക് നീങ്ങുന്ന സാഹചര്യമുണ്ടായാൽ നേരിടാൻ ഓൺലൈൻ പ്ലാറ്റ് ഫോമും, ജിയോ മാപ്പിങും നടപ്പാക്കും. റേഷൻകാർഡ് ഉടമകളുടെ ഡിജിറ്റൽ വിവരങ്ങൾ ശേഖരിച്ചാണ് ജിയോ മാപ്പിങ് നടപ്പാക്കുക. ഐടി മിഷനും, ആരോഗ്യവകുപ്പും സംയുക്തമായാണ് പുതിയ ദൗത്യം നടപ്പാക്കുന്നത്.

കേരളത്തിന്റെ സാഹചര്യങ്ങളിൽ വൈറസിന്റെ സാമൂഹ്യവ്യാപനം ഉണ്ടായാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. ഈ സാഹചര്യം മുന്നിൽ കണ്ടാണ് ഓൺലൈൻ പ്ലാറ്റ്ഫോമും, റേഷൻകാർഡുടമകളുടെ ഡിജിറ്റൽ വിവരങ്ങളിൽ ജിയോ മാപ്പിങും നടപ്പാക്കുന്നത്. ജനസംഖ്യയിൽ 90 ശതമാനത്തിന്റെയും, വയസ് അടക്കം സൂക്ഷ്മ വിവരങ്ങൾ പോലും റേഷൻ ഡേറ്റാബേസിൽ ലഭ്യമാണ്. സംസ്ഥാനത്തെ റേഷൻ കടകളെല്ലാം തന്നെ ഡിജിറ്റൽ മാപ്പിൽ അടയാളപ്പെടുത്തിയിട്ടുമുണ്ട്. ഈ വിവരശേഖരത്തിൽ നിന്ന് പേരും വയസും ഉൾപ്പെടെ ശേഖരിച്ച് കോവിഡ് പ്രതിരോധത്തിനുള്ള ജിയോ മാപ്പിങിനായി ഉപയോഗപ്പെടുത്തും.
You may also like:കൊറോണ അവിടെ നിൽക്കട്ടെ; ഗോവയ്ക്ക് പോയാൽ കുഴപ്പമുണ്ടോന്ന് തിരഞ്ഞ് ഇന്ത്യക്കാർ [NEWS]കൊറോണയ്ക്ക് ആയുർവേദിക് പ്രതിവിധി; ബാബാ റാംദേവിൻറെ അവകാശ വാദത്തിനെതിരെ ഡോക്ടർമാർ [PHOTOS]COVID 19: കേരള മാതൃകയെ പ്രശംസിച്ച് വീണ്ടും സുപ്രീം കോടതി [PHOTOS]

വൈറസ് ബാധ ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് പ്രായം കൂടിയവരെയാണ്. ഇത്തരത്തിൽ ഏതെങ്കിലും മേഖലയിൽ രോഗബാധയുണ്ടാൽ ആ പ്രദേശത്തെ  ജിയോ മാപ്പിന്റെ സഹായത്തോടെ പ്രായമായവരുടെ വിവരങ്ങളെടുക്കാനും വേഗത്തിൽ മുൻകരുതൽ സ്വീകരിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. കൂടാതെ  പ്രദേശത്തെ സർക്കാർ-സ്വകാര്യ ആശുപത്രികൾ, വെൻറിലേറ്റർ സൗകര്യം, കിടക്കകളുടെ ലഭ്യത, ആംബുലൻസ് ലഭ്യത, ഗതാഗത സൗകര്യം, മറ്റ് ആരോഗ്യ സൗകര്യങ്ങൾ എന്നിവയും മാപ്പിൽ അടിയാളപ്പെടുത്തും. ഇത്തരത്തിൽ വേഗത്തിൽ ഐസൊലേഷനും, ചികിത്സയും എത്തിക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്

ഡിജിറ്റൽ സംവിധാനങ്ങൾ അടിയന്തര സാഹചര്യത്തിലും ആരോഗ്യപ്രവർത്തകർക്ക് വേഗത്തിലുമുള്ള ഇടപെടലുകൾക്കും സഹായമാകുമെന്നാണ് കണക്ക്കൂട്ടൽ. ആരോഗ്യപ്രവർത്തകർക്കായി മൊബൈൽ ആപും തയ്യാറാക്കുന്നുണ്ട്.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 19, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading