COVID 19| കാസർഗോഡ് കടുത്ത നിയന്ത്രണം; വീടിനു പുറത്തിറങ്ങുന്നത് പൂർണമായി തടയും
- Published by:Gowthamy GG
- news18-malayalam
Last Updated:
വീടുകൾ കേന്ദ്രീകരിച്ച് പ്രത്യേക പൊലീസ് പരിശോധന ഉണ്ടാകും
കാസർഗോഡ്: സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്ത കാസർഗോഡ് കടുത്ത നിയന്ത്രണങ്ങൾ വരുന്നു. ജനങ്ങൾ പുറത്തിറങ്ങുന്നതടക്കം പൂർണമായി തടയും. ജില്ലയിലെ ഹോട്സ്പോട്ടുകളായി കണ്ടെത്തിയ പ്രദേശങ്ങളിലാണ് നിയന്ത്രണം. തളങ്കര, നെല്ലിക്കുന്ന്, കളനാട്, ചൂരി തുടങ്ങിയ പ്രദേശങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
വീടുകൾ കേന്ദ്രീകരിച്ച് പ്രത്യേക പൊലീസ് പരിശോധന ഉണ്ടാകും. ഇതോടൊപ്പം ഡ്രോൺ നിരീക്ഷണവും ഉണ്ടാകും. നേരത്തെ ഡബിൾ ലോക്ക് ഡൗൺ ഉണ്ടായിരുന്ന പ്രദേശങ്ങളായിരുന്നു ഇത്. ട്രിപ്പിൽ ലോക്ക് ഡൗൺ എന്ന സംവിധാനത്തിലേക്കാണ് ഇപ്പോൾ കടന്നിരിക്കുന്നത്. ഇന്നു മുതൽ ഇത് നിലവിൽ വന്നു.
അവശ്യസാധനങ്ങൾ പൊലീസ് തന്നെ എത്തിക്കും. ഇന്നലെ 18 പേര്‍ രോഗമുക്തി നേടി വീടുകളിലേക്ക് പോയിരുന്നു. ഇവരുടെ വീടുകൾ കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണം ഉണ്ടാകും. ഐജി വിജയ് സാക്കറെ നേരിട്ടെത്തി നിയന്ത്രണങ്ങൾക്ക് നേതൃത്വം നൽകി.
advertisement
കളനാട് സ്വദേശിയിൽ നിന്ന് 20 ഓളം പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നിരുന്നു. തളങ്കരയിലും നെല്ലിക്കുന്നിലും നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിൽ പലരും രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ശക്തമാക്കുന്നത്. സംസ്ഥാനത്ത് നിലവിൽ ചികിത്സിയിലുള്ള 238 രോഗികളിൽ 130 പേരും കാസർഗോഡാണ്.
Location :
First Published :
April 11, 2020 4:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| കാസർഗോഡ് കടുത്ത നിയന്ത്രണം; വീടിനു പുറത്തിറങ്ങുന്നത് പൂർണമായി തടയും