നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • വീട്ടിൽ വെച്ച് രക്തത്തിലെ ഓക്സിജന്റെ നില താഴ്ന്നാൽ എന്ത് ചെയ്യും? 'പ്രോൺ മെത്തേഡ്' പരിചയപ്പെടാം

  വീട്ടിൽ വെച്ച് രക്തത്തിലെ ഓക്സിജന്റെ നില താഴ്ന്നാൽ എന്ത് ചെയ്യും? 'പ്രോൺ മെത്തേഡ്' പരിചയപ്പെടാം

  കൂടുതൽ രോഗികൾക്ക് ശ്വാസതടസം ഒരു ലക്ഷണമായി അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്

  'പ്രോൺ പോസ്ചർ'

  'പ്രോൺ പോസ്ചർ'

  • Share this:
   ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുമ്പോൾ ഓക്സിജന്റെ ക്ഷാമം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. കൂടുതൽ രോഗികൾക്ക് ശ്വാസതടസം ഒരു ലക്ഷണമായി അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ കോവിഡിന്റെ ആദ്യ തരംഗവും ഇപ്പോഴത്തെ രണ്ടാം തരംഗവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ മരണനിരക്കിൽ വലിയ വ്യത്യാസം ഉണ്ടായിട്ടില്ലെന്നും എന്നാൽ ഓക്സിജന്റെ ആവശ്യം രണ്ടാം തരംഗത്തിൽ വർധിച്ചിരിക്കുകയാണെന്നും ഐ സി എം ആർ ഡയറക്റ്റർ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

   നിലവിൽ ഇന്ത്യയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 20 ലക്ഷമാണ്. ട്വിറ്ററിൽ ഓക്സിജന്റെ ലഭ്യത ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ നിറഞ്ഞുകൊണ്ടിരിക്കുകയുമാണ്. വീട്ടിൽ തന്നെ ചികിത്സയിൽ കഴിയുന്ന രോഗികളിൽ ഓക്‌സിജന്റെ നില താഴുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഒരു പ്രത്യേക രീതിയിൽ കിടക്കുന്നത് ഓക്സിജൻ കൂടുതൽ ലഭിക്കാൻ സഹായിക്കും.

   എയിംസ്, പാറ്റ്ന പുറത്തുവിട്ട കോവിഡ് 19-നു വേണ്ടിയുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ (എസ് ഓ പി) പ്രകാരം 'പ്രോൺ പോസ്ചർ' എന്ന പ്രത്യേക രീതിയിൽ കിടക്കുന്നത് രക്തത്തിലെ ഓക്സിജന്റെ നില ക്രമീകരിക്കാൻ രോഗിയെ സഹായിക്കും. കമിഴ്ന്ന് കിടന്നതിന് ശേഷം നെഞ്ചിന്റെ ഭാഗം അൽപ്പം ഉയർത്തിവെച്ച് വേഗത്തിൽ ശ്വാസോഛ്വാസം നടത്തുക എന്നതാണ് പ്രോൺ പോസ്ചർ എന്നതിലൂടെ ഉദ്ദേശിക്കുന്നത്. പ്രോൺ വെന്റിലേറ്റർ മെത്തേഡ് എന്നും അറിയപ്പെടുന്ന ഈ രീതി ഓക്സിജൻ നില മെച്ചപ്പെടാൻ സഹായിക്കും.   "ശ്വാസകോശത്തിന് മൂന്ന് ഭാഗങ്ങളുണ്ട്, മുന്നിലത്തെ ഭാഗവും മധ്യഭാഗവും പുറകിലെ ഭാഗവും. നെഞ്ചിന്റെ ഭാഗം അൽപ്പമുയർത്തി കമിഴ്ന്ന് കിടക്കുന്ന ഒരാളെ സംബന്ധിച്ച് ശ്വാസകോശത്തിന്റെ പുറകിലെ ഭാഗത്തേക്കുള്ള രക്തയോട്ടം കൂടുതലും മുന്നിലെ ഭാഗത്തേക്ക് കുറവുമായിരിക്കും. പ്രോൺ പൊസിഷനിൽ നമ്മൾ കിടക്കുമ്പോൾ ശ്വാസകോശത്തിന് വികസിക്കാൻ ആവശ്യത്തിന് സ്ഥലം കിട്ടുന്നത് കൊണ്ടുതന്നെ രക്തയോട്ടത്തോടൊപ്പം ശ്വാസകോശത്തിന്റെ പിൻഭാഗത്തേക്കുള്ള വായുസഞ്ചാരവും കൂടുന്നു. മികച്ച രക്തയോട്ടവും വായുസഞ്ചാരവും ഉറപ്പു വരുത്തുന്നതിലൂടെ രക്തത്തിലെ ഓക്സിജന്റെ നില നമുക്ക് ക്രമീകരിച്ച് നിർത്താൻ കഴിയും", ന്യൂസ് 18-നോട് സംസാരിക്കവെ ഡൽഹിയിലെ ബി എൽ കെ സി സെന്റർ ഫോർ ക്രിട്ടിക്കൽ കെയറിന്റെസീനിയർ ഡയറക്ടർ ഡോ. രാജേഷ് പാണ്ഡെ വിശദീകരിച്ചു.

   "കോവിഡ് വ്യാപനത്തിന് മുൻപ് സാധാരണ ഗതിയിൽ ശ്വാസകോശ സംബന്ധമായ തകരാറുള്ളതോ വെന്റിലേറ്ററിൽ കഴിയുന്നതോ ആയ രോഗികൾക്കായിരുന്നു പ്രോൺ പൊസിഷൻ നിർദ്ദേശിച്ചിരുന്നത്. 16 മണിക്കൂറോളം രോഗികളെ പ്രോൺ പൊസിഷനിൽ കിടത്താറുണ്ട്. അത് രോഗികളുടെ മരണനിരക്ക് കുറയ്ക്കാൻ തീർച്ചയായും സഹായിച്ചിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു. പ്രോൺ മെത്തേഡ് സ്വീകരിക്കുന്നത് കൊണ്ട് ദൂരവ്യാപകമായ ദോഷഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

   വീട്ടിൽ കഴിയുമ്പോൾ ഓക്സിജന്റെ നില താഴ്ന്നതായി ശ്രദ്ധിക്കപ്പെട്ടാലോ ആംബുലൻസോ വൈദ്യസഹായമോ കാത്തുനിൽക്കുന്ന സമയത്തോ ഈ രീതി പിന്തുടരുന്നതാണ് അഭികാമ്യമെന്ന് ഡോ: പാണ്ഡെ നിർദ്ദേശിക്കുന്നു.

   Keywords: Covid 19, Oxygen Level, Prone Method, Covid Patients, Covid Treatment, കോവിഡ് 19, ഓക്സിജന്റെ നില, പ്രോൺ മെത്തേഡ്, കോവിഡ് രോഗികൾ, കോവിഡ് ചികിത്സ
   Published by:user_57
   First published:
   )}