ഓലയിൽ വർണ്ണമായി വിടർന്ന് താരങ്ങൾ; ശ്രദ്ധ നേടി മനുവിന്‍റെ 'ലീഫ് ആർട്ട്'
- Published by:Asha Sulfiker
- news18-malayalam
Last Updated:
തൻ്റെ ഓലചിത്രം വിജയ് സേതുപതിക്ക് അയച്ചു കൊടുത്തു. അദ്ദേഹം നന്ദി പറഞ്ഞുകൊണ്ട് മറുപടി സന്ദേശം അയച്ചത് വലിയ അംഗീകാരമായി മനു കരുതുന്നു. ജീവിതത്തിൽ ഇത്രയേറെ സന്തോഷിച്ച നിമിഷം വേറെയില്ലെന്നാണ് മനു പറയുന്നത്.
ഇലകളിൽ ചിത്രം വരച്ച് ശ്രദ്ധേയനായ ആലുവ പാനായിക്കുളം സ്വദേശി മനുവിൻ്റെ പുതിയ പരീക്ഷണം ഓലയിലാണ്. എയ്സ്‌തെറ്റിക് സോള്‍ എന്ന ഇൻസ്റ്റാഗ്രാം പേജുകളിലെ വീഡിയോകളിലൂടെ സിനിമാ താരങ്ങളുടെ ഇലച്ചിത്രങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ കലാകാരനാണ് കെ.എം. മനു.
ആഞ്ഞിലി, ആല്‍, പ്ലാവ് എന്നിവയുടെ ഇലകള്‍ ഉണക്കിയെടുത്ത് ജെല്‍ പേന ഉപയോഗിച്ച് താരങ്ങളുടെ മുഖങ്ങള്‍ വരച്ച് സൂക്ഷമമായി വെട്ടിയെടുത്താണ് മനു ചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നത്.
രണ്ട് വര്‍ഷത്തോളമായി മനു ലീഫ് ആര്‍ട്ട് ചെയ്യുന്നുണ്ട്. ആദ്യം വരച്ചത് ദുൽഖര്‍ സൽമാനെ ആയിരുന്നു. പിന്നീട് മോഹൻലാൽ, കുഞ്ചാക്കോ ബോബൻ,പൃഥ്വിരാജ്, ജയസൂര്യ, നീരജ് മാധവ്, ഉണ്ണി മുകന്ദൻ, അനു സിത്താര, പേളി മാണി, ഇന്ദ്രജിത്ത്, തുടങ്ങി നിരവധി താരങ്ങളെ ഇലയിൽ വരച്ചു. ഇപ്പോൾ ഇലയിൽ നിന്ന് ഓലയിലേക്ക് വര മാറ്റി, ഇലയുടെ രൂപം മാറിയാലും വരയുടെ കൃത്യതയിലും ഭംഗിയിലും ഒട്ടും മാറ്റമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് മനു.
advertisement

മമ്മൂട്ടിയുടെ പ്രമുഖ മായ നാല് കഥാപാത്രങ്ങളെയാണ് മനു ഓലയിൽ വരച്ചിരിക്കുന്നത്. സാമ്രാജ്യത്തിലെ അലക്സാണ്ടര്‍, കോട്ടയം കുഞ്ഞച്ചനിലെ കുഞ്ഞച്ചൻ, ദി ഗ്രേറ്റ് ഫാദറിലെ ഡേവിഡ് നൈനാൻ, മാമാങ്കത്തിലെ ചന്ദ്രോത്ത് വലിയ പണിക്കര്‍ എന്നീ കഥാപാത്രങ്ങളെയാണ് പച്ചോലയിൽ വരച്ച് വെട്ടിയെടുത്തിരിക്കുന്നത്. ഇൻസ്റ്റയിൽ പങ്കുവെച്ച ആർട്ട് വർക്ക് പെട്ടെന്ന് വൈറലായെന്ന് മനു പറയുന്നു.

advertisement
വിജയ് സേതുപതിയുടെ അഭിനന്ദനം
പരീക്ഷണം ഓലയിലേക്ക് മാറ്റിയിട്ട് രണ്ട് മാസമായിട്ടുള്ളൂ. ഇതിനകം വിജയ് സേതുപതി, നീരജ് മാധവ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, അയ്യപ്പനും കോശിയും, ജയസൂര്യ, അതിഥി റാവു എന്നിവരെ ഓലയിൽ ചെയ്തിട്ടുണ്ട്. ഇതിനിടെ തൻ്റെ ഓലചിത്രം വിജയ് സേതുപതിക്ക് അയച്ചു കൊടുത്തു. അദ്ദേഹം നന്ദി പറഞ്ഞുകൊണ്ട് മറുപടി സന്ദേശം അയച്ചത് വലിയ അംഗീകാരമായി മനു കരുതുന്നു. ജീവിതത്തിൽ ഇത്രയേറെ സന്തോഷിച്ച നിമിഷം വേറെയില്ലെന്നാണ് മനു പറയുന്നത്.
advertisement
ഓലയിലെ പ്രശ്നം
ഓലയിൽ തയ്യാറാക്കുന്ന ചിത്രങ്ങള്‍ രണ്ട് ദിവസമേ നിൽകുകയുള്ളൂ. ഉണക്ക ഇലയിൽ ചെയ്യുമ്പോൾ ഫ്രെയിം ചെയ്ത് സൂക്ഷിക്കാനാകും. പച്ചോലയിലെ ചെയ്യാനാകൂ, ഉണക്ക ഓലയിൽ പറ്റില്ല. ഓലയിൽ ചെയ്യുമ്പോൾ അതുകൊണ്ട് താരങ്ങള്‍ക്ക് കൊടുക്കാനാകില്ല. ചിത്രമെടുത്തും വീഡിയോ എടുത്തുമൊക്കെ കൊടുക്കും. ഇലയിൽ ചെയ്യുമ്പോള്‍ 20 മിനിറ്റുകൊണ്ടൊക്കെ ഒരാളുടെ മുഖം വരയ്ക്കാനാകും. എന്നാൽ ഓലയിൽ ചെയ്യുമ്പോള്‍ തുടര്‍ച്ചയായി ആറ് മണിക്കൂര്‍ വരെ സമയമെടുക്കും. ഒറ്റ ഇരുപ്പിൽ ചെയ്തില്ലെങ്കിൽ ശരിയാകില്ലെന്നും മനു പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 24, 2020 6:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓലയിൽ വർണ്ണമായി വിടർന്ന് താരങ്ങൾ; ശ്രദ്ധ നേടി മനുവിന്‍റെ 'ലീഫ് ആർട്ട്'