കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു; ഡ്രൈവർ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയ പെൺകുട്ടി ഞായറാഴ്ച പുലർച്ചെയോടെയാണ് പീഡനത്തിന് ഇരയായത്.
പത്തനംതിട്ട: കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ. ആറന്മുളയിൽ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലാണ് പിടിയിലായത്. അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടെയാണ് പീഡനം.
Also Read- മലപ്പുറത്ത് 42കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 26കാരന്‍ അറസ്റ്റില്‍
രണ്ടു യുവതികളാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഒരാളെ ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശപ്രകാരം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കി. പീഡനത്തിനിരയായ 20 കാരിയുമായി ഇയാള്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് യാത്ര തുടര്‍ന്നു. യാത്രാമധ്യേ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
Also Read- കാമുകിയെ കൊലപ്പെടുത്തി പത്താം നാൾ മുൻ കാമുകിയുമായി വിവാഹം: യുവാവ് അറസ്റ്റിൽ
ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം പെണ്‍കുട്ടി പൊലീസില്‍ വിവരമറിയിച്ചു. രാത്രി തന്നെ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായ പ്രതി നൗഫല്‍ കൊലക്കേസ് പ്രതിയാണ്. സമീപകാല കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ സജീവമായി പങ്കെടുത്തിരുന്നു. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം പൊലീസ് അന്വേഷിച്ച് വരികയാണ്.
advertisement
പെണ്‍കുട്ടിയെ വൈദ്യപരിശോധന്ക്ക് വിധേയയാക്കും. കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ ചികിത്സാകേന്ദ്രത്തിലെ പ്രത്യേക മുറിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിടിയിലായ നൗഫലിനെയും ക്വറന്റീനില്‍ പ്രവേശിപ്പിച്ചു.
Location :
First Published :
September 06, 2020 9:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു; ഡ്രൈവർ അറസ്റ്റിൽ