ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പൗരൻമാരെ മേയ് ഏഴു മുതല്‍ ഘട്ടം ഘട്ടമായി നാട്ടിലെത്തിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ തീരുമാനമെടുത്തു. വിമാനവും നാവിക സേനയുടെ കപ്പലുകളും ഉപയോഗിച്ചാണ് ഇവരെ നാട്ടിലെത്തിക്കുന്നത്. ഇതിനായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളുംഎസ്ഒപി) കേന്ദ്ര സർക്കാർ തയാറാക്കി.
ഇന്ത്യൻ എംബസികളും ഹൈ കമ്മീഷനുകളും തയാറാക്കുന്ന മുൻഗണനാ പട്ടികയുടെ അടിസ്ഥാനത്തിലാകും പൗരൻമാരെ നാട്ടിലെത്തിക്കുക. യാത്രയ്ക്കുള്ള പണം പ്രവാസികളിൽ നിന്നും ഈടാക്കും. മെയ് 7 മുതൽ ഘട്ടം ഘട്ടമായി ഇത് ആരംഭിക്കാനാണ് പദ്ധതി.
കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമെ പൗരൻമാരെ ഇന്ത്യയിലെത്തിക്കൂ. ഇതിനായി പൂർണ പരിശോധന നടത്തും. ഇന്ത്യയിലെത്തിച്ച ശേഷം ഇവരെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഗൾഫ് യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ എയർ ലിഫ്റ്റിംഗിനാണ് ഇന്ത്യ പദ്ധതിയിടുന്നത്.
Govt of India will be facilitating the return of Indian nationals stranded abroad on compelling grounds in a phased manner. The travel would be arranged by aircraft and naval ships. The Standard Operating Protocol (SOP) has been prepared in this regard: Government of India
1/2
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.