Covid 19 | 24 മണിക്കൂറിനിടെ 38310 പോസിറ്റീവ് കേസുകൾ; 15 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ കണക്കുമായി ഇന്ത്യ
- Published by:Asha Sulfiker
- news18-malayalam
Last Updated:
15 ആഴ്ചകൾക്ക് ശേഷമാണ് രാജ്യത്ത് നാൽപ്പതിനായിരത്തിൽ താഴെ മാത്രം കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ന്യൂഡൽഹി: രാജ്യത്ത് ആശ്വാസം പകർന്ന് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആകെ 38,310 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 15 ആഴ്ചകൾക്ക് ശേഷമാണ് രാജ്യത്ത് നാൽപ്പതിനായിരത്തിൽ താഴെ മാത്രം കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 82,67,623 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 76,03,121 പേർ രോഗമുക്തി നേടി. നിലവിൽ 5,41,405 പേരാണ് ചികിത്സയിൽ തുടരുന്നത്. ആകെ രോഗികളുടെ 6.55% മാത്രമാണിത്.
രോഗമുക്തി നിരക്കിലും ഇന്ത്യ മുന്നില്‍ തന്നെയാണ്. രോഗികളെക്കാൾ രോഗമുക്തി നേടുന്നവരാണ് പ്രതിദിന കണക്കിൽ മുന്നിൽ നിൽക്കുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 91.96% ആയി ഉയർന്നിട്ടുമുണ്ട്. മരണനിരക്കിലും കുറവ് തന്നെയാണ് പ്രതിദിനം രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം 490 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1.49% മരണനിരക്കുള്ള രാജ്യത്ത് ഇതുവരെ 1,23,097 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
advertisement
രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 74% പത്ത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. പ്രതിദിന കണക്കിൽ മുന്നിൽ നിൽക്കുന്ന കേരളം,ഡൽഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം മാത്രം നാലായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൂവായിരത്തോളം കേസുകളുമായി പശ്ചിമ ബംഗാളും തൊട്ട് പിന്നാലെയുണ്ട്.
advertisement
അതേസമയം ആഗോളതലത്തിൽ കോവിഡ് കേസുകൾ 4.8 കോടിയിലേക്കടുക്കുകയാണ്, വേൾഡോമീറ്റർ കണക്കുകൾ അനുസരിച്ച് ഇതുവരെ 47,358,232 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 34,059,724 പേര്‍ രോഗമുക്തി നേടി. 12,086,525 പേരാണ് വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ളത്. 1,211,983 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Location :
First Published :
November 03, 2020 1:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | 24 മണിക്കൂറിനിടെ 38310 പോസിറ്റീവ് കേസുകൾ; 15 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ കണക്കുമായി ഇന്ത്യ