Covid 19 | ലോകത്തെ പിടിച്ചുലയ്ക്കുന്ന കോവിഡ് സംസ്ഥാനത്ത് ആദ്യമായി സ്ഥിരീകരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
2020 ജനുവരി 30 നാണ് വുഹാനിൽ നിന്ന് തൃശൂരിലെത്തിയ വിദ്യാർഥിനിക്കാണ് രാജ്യത്ത് തന്നെ ആദ്യമായി വൈറസ് ബാധ സ്ഥിരികരിക്കുന്നത്.
തിരുവനന്തപുരം: 2020 ജനുവരി 30. ഉച്ചയ്ക്ക് ശേഷം രാജ്യത്തെ ആദ്യ കോവിഡ്(Covid 19) കേസ് കേരളത്തിൽ സ്ഥിരീകരിച്ചെന്ന വാർത്ത ഭീതിയോടെയാണ് സംസ്ഥാനം കേട്ടത്. ആദ്യ തരംഗത്തില്‍ കോവിഡ് ബാധിച്ച് തുടങ്ങുമ്പോള്‍ ലോകത്താകമാനം വ്യക്തമായ പ്രോട്ടോകോൾ പോലും ഉണ്ടായിരുന്നില്ല. അടച്ചുപൂട്ടൽ മാത്രമായിരുന്നു പ്രതിരോധം. രാജ്യം അടച്ചുപൂട്ടി. ശക്തമായ നിയന്ത്രണങ്ങളും, പ്രതിരോധവും തീർത്ത് ഒന്നാം തരംഗത്തെ കേരളം അതിജീവിച്ചു.ഒന്നും രണ്ടും തരംഗങ്ങൾ പിന്നിട്ട് മുന്നാം തരംഗത്തിന്റെ പീക്കിലാണ് കേരളം ഇപ്പോൾ. നിരവധി ജീവനുകൾ കോവിഡ് കവർന്നെടുത്തു.
അതിജീവിച്ചതിനൊപ്പം വാക്സിൻ പ്രതിരോധത്തിന്‍റെ ആത്മവിശ്വാസവുമാർജ്ജിച്ചാണ് കേരളം മൂന്നാം തരംഗത്തെ നേരിടുന്നത്. തെരഞ്ഞെടുപ്പിന് ശേഷം രണ്ടാം തരംഗം രൂക്ഷമായി. 2021 മേയ് 12ന് രണ്ടാം തരംഗത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗികൾ 43,529 കേസുകൾ കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തു.
ഒന്നും രണ്ടും തരംഗങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന് പ്രതിദിന കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. വാക്സിനേഷൻ ഉയർന്നതും വൈറസ് പ്രഹരശേഷി കുറവാണെന്നതിനാലും പൊതുവിൽ വൈറൽ പനിയുടെ നിസ്സാരതയിലേക്ക് ജനജീവിതം മാറുകയാണ്. പഴുതടച്ചുള്ള നിരീക്ഷണത്തിൽ നിന്ന് സമ്പർക്കത്തിലുള്ളവരെല്ലാം ക്വാറന്‍റീനിൽ പോകേണ്ടതില്ലെന്നതാണ് പുതിയ പ്രോട്ടോക്കോൾ.
advertisement
സംസ്ഥാനത്ത് മൂന്നാം തരംഗം തുടങ്ങുന്നത് ജനുവരി മാസമാണ്. ജനുവരി ഒന്നാം ആഴ്ച 45 ശതമാനം വര്‍ധനവും, രണ്ടാം ആഴ്ച 148 ശതമാനം വര്‍ധനവും, മൂന്നാം ആഴ്ച 215 ശതമാനം വര്‍ധനവുമാണുണ്ടായത്. എന്നാല്‍ ഇന്നലെവരെയുള്ള ആഴ്ച 71 ശതമാനം കേസുകള്‍ കുറഞ്ഞിട്ടുണ്ട്. ഇന്നത് കണക്കാക്കുമ്പോള്‍ വീണ്ടും കുറഞ്ഞ് 57 ശതമാനമായിട്ടുണ്ട്. ഇങ്ങനെയൊരു കുറവ് തുടര്‍ന്നാല്‍ നമ്മുക്ക് ഏറെ പ്രതീക്ഷയുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
advertisement
ഒന്നാം തരംഗത്തത്തിലും രണ്ടാം തരംഗത്തിലും അവലംബിച്ച സ്ട്രാറ്റജിയല്ല മൂന്നാം തരംഗത്തില്‍ അവലംബിക്കുന്നത്. ഒന്നാം തരംഗത്തില്‍ കോവിഡ് വാക്‌സിനേഷന്‍ ഇല്ലായിരുന്നു. രണ്ടാം തരംഗത്തില്‍ വാക്‌സിനേഷന്‍ വളരെ കുറവായിരുന്നു. എന്നാല്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പ്രത്യേക യഞ്ജം സംഘടിപ്പിച്ചു. ഇപ്പോള്‍ സംസ്ഥാനത്ത് പ്രായപൂര്‍ത്തിയായവരുടെ ആദ്യഡോസ് വാക്‌സിനേഷന്‍ 100 ശതമാനമാണ്. രണ്ടാം ഡോസ് വാക്‌സിനേഷന്‍ 84 ശതമാനമാണ്. കുട്ടികളുടെ വാക്‌സിനേഷന്‍ 70 ശതമാനമാണ്. കരുതല്‍ ഡോസ് വാക്‌സിനേഷനും നല്ല രീതിയില്‍ പുരോഗമിക്കുന്നു. ഈ സാഹചര്യത്തില്‍ ബഹുഭൂരിപക്ഷവും രോഗപ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അടച്ച് പൂട്ടലിന് പ്രസക്തിയില്ല.
advertisement
കോവിഡ് മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനം സുസജ്ജമാണ്. മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. ആശുപത്രികളെ സജ്ജമാക്കുകയും ഓക്‌സിജന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു. സംസ്ഥാനത്ത് ഓക്‌സിജന്‍ കരുതല്‍ ശേഖരമുണ്ട്. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ വിളിച്ച് കൂട്ടി കോവിഡ് പ്രതിരോധം ശക്തമാക്കി.
advertisement
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ ഭാരം കുറയ്ക്കാനായി ദ്വിതീയ തലത്തിലെ പെരിഫെറല്‍ ആശുപത്രികളിലുള്ള ഐ.സി.യു. ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി വരുന്നു. ആശുപത്രികളില്‍ കിടക്കകളും, ഓക്‌സിജന്‍ കിടക്കകളും, ഐ.സി.യു.കളും, വെന്റിലേറ്റര്‍ സൗകര്യങ്ങളും പരമാവധി ഉയര്‍ത്തി. ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍ ശക്തിപ്പെടുത്തി. ആശുപത്രികള്‍ക്കാവശ്യമായ മരുന്നുകളുടേയും മറ്റ് സുരക്ഷാ ഉപകരണങ്ങളുടേയും കരുതല്‍ ശേഖരം ഉറപ്പ് വരുത്തിയിട്ടുണ്ട്. പീഡിയാട്രിക് സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.
advertisement
ഒമിക്രോണ്‍ മൂന്നാം തരംഗ തീവ്രതയില്‍ 3 ശതമാനം പേര്‍ക്ക് മാത്രമാണ് ആശുപത്രി വാസം വേണ്ടി വരുന്നത്. സംസ്ഥാനത്തും ഈ കണക്ക് ഏതാണ്ട് അങ്ങനെയാണ്. അതിനാല്‍ ആശുപത്രികളിലും ഐസിയുകളിലും രോഗികളുടെ വലിയ വര്‍ധനവില്ല. ഇപ്പോള്‍ ഗൃഹപരിചരണമാണ് പ്രധാനം. ഗൃഹ പരിചരണത്തില്‍ അപായ സൂചനകള്‍ എല്ലാവരും തിരിച്ചറിഞ്ഞ് കൃത്യ സമയത്ത് ചികിത്സ തേടണം. എത്രയും വേഗം തന്നെ കോവിഡിനെ അതിജീവിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
Location :
First Published :
January 30, 2022 3:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ലോകത്തെ പിടിച്ചുലയ്ക്കുന്ന കോവിഡ് സംസ്ഥാനത്ത് ആദ്യമായി സ്ഥിരീകരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം


