• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • NeoCoV | മൂന്നിൽ ഒരാൾക്ക് മരണം; പുതിയ വൈറസ് 'നിയോകോവ്'; മുന്നറിയിപ്പുമായി വുഹാൻ ഗവേഷകർ

NeoCoV | മൂന്നിൽ ഒരാൾക്ക് മരണം; പുതിയ വൈറസ് 'നിയോകോവ്'; മുന്നറിയിപ്പുമായി വുഹാൻ ഗവേഷകർ

നിലവിൽ നിയോകോവ് മൃഗങ്ങൾക്കിടയിൽ മാത്രമേ വ്യാപിച്ചിട്ടുള്ളുവെങ്കിലും മനുഷ്യരിലേക്കും ഇവ വ്യാപിച്ചേക്കുമെന്ന് പുതിയ പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

(Image: Thomas Peter/Reuters)

(Image: Thomas Peter/Reuters)

  • Share this:
    ലോകം കോവിഡ് മഹാമാരിക്കിടയിൽ പെട്ടുലയുന്നതിനിടയിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി ചൈനയിലെ വുഹാനിൽ നിന്നുള്ള ഗവേഷകർ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ തരം കൊറോണ വൈറസിനെ കുറിച്ചുള്ള മുന്നറിയിപ്പാണ് ഗവേഷകർ നൽകിയിരിക്കുന്നത്. 'നിയോകോവ്' (NeoCoV) എന്ന അതിമാരകമായ ഈ വൈറസ് അതിവ്യാപന ശേഷിയുള്ളതും ആയിരങ്ങളുടെ മരണത്തിനിടയാക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകിയെന്ന് വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക് ആണ് റിപ്പോർട്ട് ചെയ്‌തത്‌.

    റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, 'നിയോകോവ്' ഒരു പുതിയ വൈറസ് അല്ല. മെര്‍സ് കോവ് (MERS-CoV) വൈറസുമായി ബന്ധമുള്ള ഇത് 2012 ലും 2015 ലും മധ്യപൂര്‍വേഷന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായാണ് പറയുന്നത്. സാർസ് കോവ്- 2 ന് (SARS-CoV-2) സമാനമായി മനുഷ്യരിൽ കൊറോണ വൈറസ് ബാധയ്ക്കും ഇത് കാരണമാകും.

    നിലവിൽ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകൾക്കിടയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നതും അവയ്ക്കിടയിൽ മാത്രമാണ് ഇത് പടർന്നിരിക്കുന്നതെന്നും കണ്ടെത്തിയതെങ്കിലും എന്നാൽ ബയോആർക്‌സിവ് (bioRxiv) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പുതിയ പഠനം പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180-കോവും മനുഷ്യരെ ബാധിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.

    Also read- SBI jobs| വൃഷണങ്ങളുടെ അൾട്രാ സൗണ്ട് സ്കാനിങ് വേണം; മൂന്നു മാസം ഗർഭിണിയെങ്കിൽ നിയമനമില്ല; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

    വുഹാൻ യൂണിവേഴ്സിറ്റിയിലെയും ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്സിലെയും ഗവേഷകർ പറയുന്നതനുസരിച്ച്, മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞുകയറാൻ വൈറസിന് ഒരൊറ്റ രൂപാന്തരം മാത്രമേ ആവശ്യമുള്ളൂ. ഇപ്പോഴത്തെ കൊറോണ വൈറസിനേക്കാള്‍ വിഭിന്നമായാവും ഇതു മനുഷ്യകോശങ്ങളെ ബാധിക്കുക. ആയതിനാൽ നിയോകോവിനെ ചെറുക്കാൻ മനുഷ്യശരീരത്തിലെ ആന്റിബോഡികൾക്കോ വാക്സിൻ കുത്തിവയ്പ്പിലൂടെ നേടിയെടുത്ത പ്രതിരോധ ശക്തിക്കോ കഴിയില്ലെന്നതും വൈറസിനെ മാരകശേഷിയുള്ളതാക്കുമെന്ന് ഇവർ ആശങ്കപ്പെടുന്നു.

    ഇതിനുപുറമെ നിയോകോവ് ബാധിക്കുന്ന മൂന്നിലൊരാൾ മരിക്കാനുള്ള സാധ്യതയുണ്ടെന്നും ഇവയുടെ മരണനിരക്കും രോഗ വ്യാപന നിറയ്ക്കും സാർസ് കോവ്- 2 നെ സംബന്ധിച്ച് വളരെ ഉയരെയായിരിക്കുമെന്നും ഗവേഷകർ പറയുന്നു.

    “നിയോകോവ് കൊറോണ വൈറസിനെക്കുറിച്ച് ചൈനീസ് ഗവേഷകർക്ക് ലഭിച്ച ഡാറ്റ വെക്റ്റർ ഗവേഷണ കേന്ദ്രത്തിന്റെ പക്കൽ എത്തചേർന്നിട്ടുണ്ട്. മനുഷ്യർക്കിടയിൽ സജീവമായി വ്യാപിക്കാൻ കഴിയുന്ന ഒരു വൈറസിന്റെ ഉദ്ഭവം എന്നതിനേക്കാളുപരി അവ മനുഷ്യരിൽ ഏൽപ്പിക്കാൻ പോകുന്ന അപകട സാധ്യതകളെ കുറിച്ച് പഠിക്കുകയും അതിന്മേൽ ഗവേഷണം നടത്തുകയുമാണ് വേണ്ടത്." - നിയോകോവിനെ കുറിച്ചുള്ള റിപ്പോർട്ടിന്മേൽ റഷ്യൻ സ്റ്റേറ്റ് വൈറോളജി ആൻഡ് ബയോടെക്‌നോളജി റിസർച്ച് സെന്ററിലെ വിദഗ്ധർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

    Omicron | ഒമിക്രോണ്‍ ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് വ്യാപിക്കുമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ

    അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കോവിഡ് -19 (Covid19) ന്റെ മൂന്നാം തരംഗം ഇന്ത്യയിലെ ഗ്രാമങ്ങളെയും ബാധിക്കുമെന്ന് വിദഗ്ധര്‍. മൂന്നാം തരംഗം ഗ്രാമങ്ങളെ ബാധിക്കുമെന്ന് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ രാജീവ് ജയദേവന്‍ പറഞ്ഞു.

    മുമ്പ് സംഭവിച്ച് രണ്ട് തരംഗങ്ങളും ആദ്യം ബാധിച്ചത് നഗരങ്ങളെയാണ്. അതിന് ശേഷമാണ് ചെറിയ പട്ടണങ്ങളിലും, ഗ്രാമങ്ങളിലും കോവിഡ് വ്യാപനം സംഭവിച്ചത്. കോവിഡ് -19 ന്റെ ഏറ്റവും പുതിയ വകഭേദം രാജ്യത്ത് ഗ്രാമങ്ങിലേക്കും വ്യാപിക്കാം. എല്ലാ രാജ്യങ്ങളും നിരീക്ഷിക്കുന്ന പ്രവണതയാണ് ഇതെന്ന് ഡോ രാജീവ് പറഞ്ഞു.

    ആദ്യം ഉയര്‍ന്ന ജനസംഖ്യയുള്ള പ്രദേശങ്ങളെ ബാധിച്ചു, തുടര്‍ന്ന് ഗ്രാമങ്ങളിലെ താമസക്കാര്‍ക്കിടയില്‍ പുതിയ അണുബാധകളുടെ ഒരു വലിയ കുതിപ്പ് കണ്ടു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പകര്‍ച്ചവ്യാധിയുടെ ചരിത്രം പരിശോധിച്ചാല്‍, ഒരു വകഭേദത്തിനും അധികകാലം ഫലപ്രദമായി തുടരാന്‍ കഴിഞ്ഞിട്ടില്ല. എല്ലാ വകഭേദങ്ങള്‍ളുടെയും സ്വാധീനം ചുരുങ്ങിയ സമയത്തേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
    Published by:Naveen
    First published: