തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് കോഴിക്കോട് നിന്നു തിരുവനന്തപുരത്ത് എത്തിയതിനെ ചൊല്ലി വിവാദം. നിലവിലുള്ളിടത്ത് തുടരണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം നിലനില്‍കെയാണ് സുരേന്ദ്രന് ഇന്നലെ തിരുവനന്തപുരത്തെത്തിയതെന്നാണ് ആരോപണം. ഡിജിപിയുടെ അനുമതിയോടെയായിരുന്നു യാത്രയെന്നാണ് സുരേന്ദ്രന്റെ വിശദീകരണം.
കോവിഡ് ജാഗ്രതയുടെ ഭാഗമായി അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ നിലവിലെവിടെയാണോ അവിടെതന്നെ തങ്ങാനാണ് പ്രധാനമന്ത്രി നല്കിയ നിര്‍ദ്ദേശം. ഇതോടെ മിക്ക പൊതുപ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും വീടുകളിലേക്ക് ഒതുങ്ങി.
ഇന്നലെ വരെ കോഴിക്കോട് ഉള്ള്യേരിയിലെ വീട്ടിലായിരുന്ന കെ സുരേന്ദ്രന് വൈകിട്ട് തിരുവനന്തപുരത്തെത്തി വാര്‍ത്താസമ്മേളനം നടത്തി. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ബിജെപി അദ്ധ്യക്ഷന്‍ ബാധകമല്ലേയെന്നാണ് ഉയരുന്ന വിമര്‍ശനം.
എന്നാല്‍ അടിയന്തിര പാര്‍ട്ടി ചുതലകള്‍ ഉള്ളതിനാലാണ് തിരുവനന്തപുരത്തേക്ക് വന്നതെന്നാണ് സുരേന്ദ്രന്റെ വിശദീകരണം. സംസ്ഥാന പോലീസ് മേധാവിയുടെ അനുമതി പ്രകാരമായിരുന്നു യാത്രയെന്നും സുരേന്ദ്രന് വിശദീകരിക്കുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.