ബംഗളൂരു: കര്‍ണാടകയിലെ കോൺഗ്രസ് എംഎൽഎ ബി.നാരായണ റാവു കോവിഡ് ബാധിച്ച് മരിച്ചു. 65 വയസായിരുന്നു. സെപ്റ്റംബർ ഒന്ന് മുതൽ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എംഎൽഎ കോവിഡ‍് ബാധിച്ച് ചികിത്സയിലായിരുന്നു.
കര്‍ണാടകയിലെ ബിദാറിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയാണ് റാവു. സെപ്റ്റംബർ ഒന്നിനാണ് കോവിഡ് സ്ഥിരീകരിച്ച് എംഎൽഎയെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നുവെന്ന് ആശുപത്രി ഡയറക്ടർ ഡോ. മനീഷ് റായ് പറഞ്ഞു.
അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായിരുന്നുവെന്നും പല അവയവങ്ങൾക്കും ഗുരുതര പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ അദ്ദേഹം വിദഗ്ധ ഡോക്ടർമാരുടെ നിരന്തരമായ നിരീക്ഷണത്തിലായിരുന്നുവെന്നും ഡോ. റാവു പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona virus, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19