COVID 19| 24 മണിക്കൂറിലെ 86,508 കോവിഡ് കേസുകളിൽ 75 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്ന്; ലിസ്റ്റില്‍ കേരളവും
- Published by:user_49
- news18-malayalam
Last Updated:
മഹാരാഷ്ട്രയാണ് കേസുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്. പത്തിൽ ഒന്നായി കേരളവും ഉണ്ട്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്ത 86,508 കോവിഡ് കേസുകളിൽ എഴുപത്തിയഞ്ച് ശതമാനവും പത്ത് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയാണ് കേസുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്. പത്തിൽ ഒന്നായി കേരളവും ഉണ്ട്
മഹാരാഷ്ട്രയിൽ മാത്രം 21,000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 7000 കേസുകളുള്ള ആന്ധ്രാപ്രദേശും 6000 കേസ് റിപ്പോർട്ട് ചെയ്ത കർണാടകയും തൊട്ടു പിന്നാലെ തന്നെയുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ കേസുകളുള്ള പത്ത് സംസ്ഥാനങ്ങളുടെ ലിസ്റ്റ് ഇങ്ങനെയാണ്. മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഒഡീഷ, ദില്ലി, കേരളം, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്.
advertisement
കൊറോണ വൈറസ് മൂലം കഴിഞ്ഞ ദിവസം മാത്രമായി 1,129 മരണങ്ങളും ഈ 10 സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കർണാടക, ദില്ലി, ഹരിയാന എന്നിവിടങ്ങളിലാണ് 83 ശതമാനം മരണങ്ങളും റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 479 മരണങ്ങളും ഉത്തർപ്രദേശിൽ 87 ഉം പഞ്ചാബിൽ 64 മരണങ്ങളുമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
കേരളത്തില്‍ ഇന്നലെ ആദ്യമായി കോവിഡ് കേസുകളുടെ എണ്ണം 5000 കടന്നിരുന്നു. 5376 പേര്‍ക്കാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 20 പേർ മരിച്ചിരുന്നു.
Location :
First Published :
September 24, 2020 4:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| 24 മണിക്കൂറിലെ 86,508 കോവിഡ് കേസുകളിൽ 75 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്ന്; ലിസ്റ്റില്‍ കേരളവും