ദീർഘനേരം മാസ്ക് ധരിക്കുമ്പോൾ തലവേദന ഉണ്ടാകാറുണ്ടോ? കാരണങ്ങളും പരിഹാരങ്ങളും അറിയാം
- Published by:Naseeba TC
- news18-malayalam
Last Updated:
ർഘനേരം മാസ്ക് ധരിക്കുന്നത് അസ്വസ്ഥത, ചൊറിച്ചിൽ, ശ്വസന പ്രശ്നങ്ങൾ, തലവേദന എന്നിവയ്ക്ക് കാരണമായേക്കാം.
കോവിഡ് -19 പകർച്ചവ്യാധി ആരംഭിച്ചതുമുതൽ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒന്നാണ് മാസ്‌കുകള്‍. സാമൂഹിക അകലം പാലിക്കുക, കൈകൾ വൃത്തിയാക്കുക തുടങ്ങിയവയോടൊപ്പം കോവിഡ് പ്രതിരോധ മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാസ്‌ക് ധരിക്കല്‍.
വീടിന് പുറത്തിറങ്ങുമ്പോഴെല്ലാം മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ആരോഗ്യപ്രവര്‍ത്തകരും വിദഗ്ധരുമെല്ലാം ഒരേ സ്വരത്തില്‍ നമ്മോട് പറയുന്നു. ഒപ്പം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തന്നെ ഇത് നിര്‍ഡബന്ധിതമാക്കുകയും ചെയ്തിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പ് എടുത്താലും വീടിന് പുറത്തിറങ്ങുമ്പോഴെല്ലാം പ്രത്യേകിച്ചും തിരക്കേറിയ സ്ഥലത്ത് മാസ്ക് ധരിക്കാൻ സർക്കാർ നിർദേശമുണ്ട്. പക്ഷേ ദീർഘനേരം മാസ്ക് ധരിക്കുന്നത് എല്ലാവർക്കും സാധ്യമല്ല. ഇത് അസ്വസ്ഥത, ചൊറിച്ചിൽ, ശ്വസന പ്രശ്നങ്ങൾ, തലവേദന എന്നിവയ്ക്ക് കാരണമായേക്കാം.
കൊറോണ വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുന്നതിൽ മാസ്കുകൾ നിർണായക പങ്ക് വഹിക്കുന്നു എന്നതിൽ തർക്കമില്ല. ലോക്ക്ഡൗൺ കഴിഞ്ഞ് ജനജീവിതം സാധാരണ രീതിയിലേക്ക് എത്തിത്തുടങ്ങുമ്പോൾ മാസ്കുകൾ ഒരു വില്ലനാകുകയാണ്. ഓഫീസുകളും സ്കൂളുകളും വീണ്ടും തുറക്കുമ്പോൾ ദീർഘനേരം മാസ്കുകൾ ഉപയോഗിക്കേണ്ടതായി വരും. ദീർഘനേരം മാസ്ക് ധരിക്കുന്നത് തലവേദന, അസ്വസ്ഥത, നിർജ്ജലീകരണം, തലകറക്കം എന്നിവയ്ക്ക് കാരണമാകുന്നതായി ആളുകൾ പരാതിപ്പെട്ടിട്ടുണ്ട്. ജലദോഷം, ആസ്ത്മ, ചുമ, അല്ലെങ്കിൽ ചർമ്മ അലർജി എന്നിവ അനുഭവിക്കുന്ന ആളുകൾക്ക് ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. പക്ഷേ കൊറോണ കാലമായതിനാൽ ആളുകൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും വേണം.
advertisement
ദീർഘനേരം മാസ്കുകൾ ധരിക്കുമ്പോൾ എന്തുകൊണ്ടാണ് നിങ്ങൾക്ക് തലവേദന അനുഭവപ്പെടുന്നതെന്ന് തിരിച്ചറിയുക. കൂടുതൽ ദിവസങ്ങളിൽ ദീർഘനേരം ഇറുകിയ മാസ്ക് ധരിക്കുന്നത് ടെമ്പോറോമാണ്ടിബുലാർ ജോയിന്റിൽ (ടിഎംജെ) വേദനയുണ്ടാക്കും. ടിഎംജെ ഒരു വ്യക്തിയുടെ താഴത്തെ താടിയെല്ലിനെ തലയോട്ടിയിലെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. മാസ്ക് താടിയെല്ലിന് സമീപമുള്ള പേശികളെയും ടിഷ്യുകളെയും അസ്വസ്ഥമാക്കും. ഇത് തലവേദന പോലെ തോന്നുന്ന സിഗ്നലുകൾ തലച്ചോറിലേക്ക് അയയ്ക്കുന്നു ഇതുമൂലം തലവേദന അനുഭവപ്പെടുന്നു.
advertisement
ഇതൊഴിവാക്കാനായി നിങ്ങൾ ആദ്യം ചെയ്യേണ്ടത് ചെവിക്ക് പിന്നിൽ ഇറുകിയ മാസ്ക് ധരിക്കുന്നത് അവസാനിപ്പിക്കുക എന്നതാണ്. ഇറുകിയ മാസ്കുകൾ താഴത്തെ താടിയെല്ലിന്റെ ഭാഗത്ത് വേദനയുണ്ടാക്കുകയും തലവേദനയിലേക്ക് നയിക്കുകയും ചെയ്യും. ജോലിക്കിടയിൽ ദീർഘനേരം മാസ്ക്ക് ഉപയോഗിക്കേണ്ടതായി വരുമ്പോൾ ഇടയ്ക്ക് ചെറിയ ഇടവേളകൾ എടുക്കുക. കഴുത്തിനു ചെറിയ വ്യായാമങ്ങൾ നൽകുക.
നിങ്ങളുടെ ദിനചര്യയിൽ കവിളുകളിലും കഴുത്തിലും മസാജ് ചെയ്യുന്നത് ഉൾപ്പെടുത്തുക. ഇത് വളരെയധികം ഗുണം ചെയ്യും. മാസ്ക് ധരിക്കുന്നത് പേശികളുടെ പിരിമുറുക്കം വർദ്ധിപ്പിക്കുന്നു. ഇത് തലവേദനയിലേക്ക് നയിക്കുന്നു. നിങ്ങളുടെ താടിയെല്ലുകളുടെയും പല്ലുകളുടെയും സ്ഥാനം ശ്രദ്ധിക്കുക, താടിയെല്ലിന്റെ പേശികളും പല്ലുകളും മുറുകെ പിടിക്കരുത്. മാത്രമല്ല ഇടവേളകളിൽ താടിയെല്ലിനു നൽകുന്ന വ്യായാമവും തലവേദന കുറയ്ക്കാൻ സഹായിക്കും.
Location :
First Published :
October 13, 2021 2:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
ദീർഘനേരം മാസ്ക് ധരിക്കുമ്പോൾ തലവേദന ഉണ്ടാകാറുണ്ടോ? കാരണങ്ങളും പരിഹാരങ്ങളും അറിയാം


