കൊച്ചി: സംസ്ഥാനത്ത് വിപണിയില്‍ എത്തുന്ന സാനിറ്റൈസറുകളില്‍ ഏറെയും ഗുണനിലവാരമില്ലാത്തതെന്ന് ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തിന്റെ കണ്ടെത്തല്‍. ത്വക്ക് രോഗങ്ങളടക്കം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇവ കാരണമാകുന്നു. ഗുണനിലവാരം പരിശോധിക്കാന്‍ കാര്യമായ സംവിധാനമില്ലാത്തതും പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് നടപടികള്‍ ഊര്‍ജിതമാക്കുമ്പോഴാണ് അതിനെ അട്ടിമറിയ്ക്കുന്ന രീതിയില്‍ ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകളുടെ വിപണനം. ലൈസന്‍സ് പോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുണ്ട് കേരളത്തില്‍. ഇവിടെ നിര്‍മ്മിക്കുന്ന സാനിറ്റൈസറുകള്‍ ഗുണനിലവാരമില്ലാത്തതെന്നാണ് ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തിന്റെ കണ്ടെത്തല്‍.
ഐസോപ്രോപ്പൈല്‍ ആല്‍ക്കഹോള്‍ ആണ് സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഇത് 70 ശതമാനം ഉണ്ടാകണം. എന്നാല്‍ ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തിന്റെ പരിശോധനയില്‍ പലതിലും ഇത് 70 ശതമാനം ഇല്ല. ഇത്തരം സാനിറ്റൈസറുകള്‍ ഉപയോഗിച്ചാല്‍ അണുനശീകരണം സാധ്യമാകുകയില്ല.
ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇവയുടെ നിരന്തരമായ ഉപയോഗം ത്വക്ക് രോഗങ്ങളും ഉണ്ടാക്കും.
ഐസോപ്രോപ്പൈല്‍ ആള്‍ക്കഹോളിന് പകരം മെഥനോള്‍ വരെ ചേര്‍ക്കുന്നുണ്ട് സാനിറ്റൈസര്‍ നിര്‍മ്മാണത്തിന്. അതുകൊണ്ട് തന്നെ ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണുയരുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.