ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജൂൺ 30 വരെ കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രം ലോക് ഡൗൺ തുടരും. ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ജൂൺ എട്ടുമുതൽ തുറക്കാനും കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.
മൂന്നാം ഘട്ടത്തിൽ അന്താരാഷ്ട്ര യാത്രകളും മെട്രോ ഗതാഗതവും പുനസ്ഥാപിക്കും. ഈ ഘട്ടത്തിൽ സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും സിമ്മിങ്ങ് പൂളുകളും പാര്‍ക്കുകളും തുറക്കും. മറ്റ് പൊതുപരിപാടികള്‍ക്കും അനുവാദം നല്‍കും.
അന്തർ സംസ്ഥാന യാത്രകൾക്ക് ഇനി പാസ് വേണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രാത്രിയാത്രാ നിരോധനം തുടരും. രാത്രി 9 മുതൽ രാവിലെ 5 മണിവരെയാണ് യാത്രാ നിരോധനം.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.