COVID 19 | ചെലവ് കുറഞ്ഞ പരിശോധനാ കിറ്റുകൾ വിപണിയിലേക്ക്; 150 രൂപയ്ക്ക് വിൽക്കാമെന്ന് നിർമാതാക്കൾ

Last Updated:

300 രൂപയാണ് ഇറക്കുമതി ചെയ്യുന്ന കിറ്റിന്റെ വില. അഗാപ്പെ ചിത്ര മാഗ്ന ആര്‍എന്‍എ ഐസൊലേഷന്‍ കിറ്റ് 150 രൂപയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നു നിർമാതാക്കൾ

കൊച്ചി: കുറഞ്ഞ ചെലവിൽ കൊവിഡ്-19 പരിശോധനാ കിറ്റ് ആവശ്യമനുസരിച്ചു വിപണിയിൽ എത്തിക്കാനാകുമെന്നു നിർമ്മാതാക്കൾ. കിറ്റ് 150 രൂപയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തിരുവനന്തപുരം  ശ്രീചിത്ര വികസിപ്പിച്ചെടുത്ത അഗാപ്പെ ചിത്ര മാഗ്ന കിറ്റ്, കൊച്ചി ആസ്ഥാനമായ  അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡാണ് നിർമ്മിക്കുന്നത്.
രാജ്യത്ത് കൊവിഡ് 19 പരിശോധന വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന തടസ്സം ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റുകളുടെ അപര്യാപ്തതയാണ്. അടുത്ത ആറുമാസം ഇന്ത്യയ്ക്ക് പ്രതിമാസം 8 ലക്ഷം ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റുകള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
നിലവിൽ കിറ്റുകളില്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നവയാണ്. 300 രൂപയാണ് ഇറക്കുമതി ചെയ്യുന്ന കിറ്റിന്റെ വില. അഗാപ്പെ ചിത്ര മാഗ്ന ആര്‍എന്‍എ ഐസൊലേഷന്‍ കിറ്റ് 150 രൂപയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നു അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോണ്‍ പറഞ്ഞു.
advertisement
TRENDING:മാസപ്പിറവി കണ്ടില്ല: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ഞായറാഴ്ച [NEWS]Lockdown | രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ജില്ലവിട്ട് യാത്ര ചെയ്യാൻ പാസ് വേണ്ട [NEWS]#AskPinarayiVijayan @ Twitter | ചോദ്യങ്ങൾ നിറഞ്ഞു; അഭിനന്ദനവും; കോവിഡ് സംശയങ്ങൾക്ക് മുഖ്യമന്ത്രി ശനിയാഴ്ച മറുപടി പറയും [NEWS]
രാജ്യത്ത് ഇതുവരെ ഏകദേശം 25 ലക്ഷം ടെസ്റ്റുകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. രാജ്യമൊട്ടാകെ ഒരു ദിവസം ചുരുങ്ങിയത് ഒരു ലക്ഷം പരിശോധനകള്‍ നടത്താനാണ്  ലക്ഷ്യമിടുന്നത്.
advertisement
അതിനുസരിച്ചു ഉല്പാദനം നടത്താനാണ് അഗാപ്പെ ലക്ഷ്യമിടുന്നത്. കമ്പനി ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞു.  ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റുകളുടെ  ലഭ്യതക്കുറവ് പരിഹരിക്കപ്പെടുന്നതോടെ കൊവിഡ്-19 പരിശോധനയുടെ ചെലവും കുറയും.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | ചെലവ് കുറഞ്ഞ പരിശോധനാ കിറ്റുകൾ വിപണിയിലേക്ക്; 150 രൂപയ്ക്ക് വിൽക്കാമെന്ന് നിർമാതാക്കൾ
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement