Covid 19 | സംസ്ഥാനത്തെ കോവിഡ് ക്ലസ്റ്ററുകൾ ഭൂരിഭാഗവും നിർജീവമായി; 610ല്‍ ശേഷിക്കുന്നത് 193 ക്ലസ്റ്ററുകൾ മാത്രം

Last Updated:

ചികിൽസയിലുള്ളവരുടെ എണ്ണവും കുറഞ്ഞുവരികയാണ്. 77813 പേരാണ് ഇനി കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഒക്ടോബർ അവസാനവാരം തൊണ്ണൂറ്റിയേഴായിരത്തിലധികം പേർ കോവിഡ് ബാധിച്ച് ചികിൽസയിലുണ്ടായിരുന്നെങ്കിൽ ഇപ്പോഴിത് എഴുപത്തെട്ടായിരത്തിൽ താഴെയാണ്

തിരുവനന്തപുരം: കേരളത്തിൽ കോവി‍ഡ് അതിത്രീവ വ്യാപനം ശമിക്കുന്നുവെന്ന ശുഭസൂചന നൽകി ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോർട്ട്. സംസ്ഥാനത്തെ കോവിഡ് ക്ലസ്റ്ററുകളിൽ ഭൂരിഭാഗവും പ്രദേശങ്ങളിലും രോഗവ്യാപനം അവസാനിച്ചതായി ആരോഗ്യവകുപ്പ്. ആകെ ഉണ്ടായിരുന്ന 610 ക്ലസ്റ്ററുകളിൽ 417-ലും രോഗവ്യാപനം ശമിച്ചു. ഇനി 193 ക്ലസ്റ്ററുകൾ മാത്രമാണ് ശേഷിക്കുന്നത്.
ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞു. ഒക്ടോബർ അവസാന വാരത്തെ അപേക്ഷിച്ച് നവംബറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞു. നൂറ് പേരെ പരിശോധിക്കുമ്പോൾ 31 പേർക്ക് രോഗബാധ കണ്ടെത്തിയിരുന്ന മലപ്പുറത്ത് ഇപ്പോൾ‌ ഇത് 16 ആയി കുറഞ്ഞു.  ഇടുക്കിയിൽ മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ നേരിയ വർധനവുള്ളത്. ഒന്നരമാസത്തിന് ശേഷം ആദ്യമായി ഇന്നലെ സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് താഴെയെത്തിയിരുന്നു.
advertisement
ചികിൽസയിലുള്ളവരുടെ എണ്ണവും കുറഞ്ഞുവരികയാണ്. 77813 പേരാണ് ഇനി കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഒക്ടോബർ അവസാനവാരം തൊണ്ണൂറ്റിയേഴായിരത്തിലധികം പേർ കോവിഡ് ബാധിച്ച് ചികിൽസയിലുണ്ടായിരുന്നെങ്കിൽ ഇപ്പോഴിത് എഴുപത്തെട്ടായിരത്തിൽ താഴെയാണ്. ഐസിയുവിലും  വെന്റിലേറ്ററിലും കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ട്.
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെങ്കിലും മുൻദിവസങ്ങളെ അപേക്ഷിച്ച് മരണനിരക്കിൽ കുറവില്ല. കഴിഞ്ഞ ആഴ്ച മാത്രം 183 പേർ കോവിഡ് മൂലം മരിച്ചു. കോവിഡാനന്തരം രോഗങ്ങൾ ഗുരുതരമാകുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കൂടി വരുന്നതിനാൽ ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ്  ഓർമിപ്പിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സംസ്ഥാനത്തെ കോവിഡ് ക്ലസ്റ്ററുകൾ ഭൂരിഭാഗവും നിർജീവമായി; 610ല്‍ ശേഷിക്കുന്നത് 193 ക്ലസ്റ്ററുകൾ മാത്രം
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement