Veena George | 'കോവിഡ് കണക്ക് നല്‍കുന്നില്ലെന്നത് തെറ്റായ പ്രചാരണം'; വിശദീകരണവുമായി ആരോഗ്യമന്ത്രി
- Published by:Jayashankar Av
- news18-malayalam
Last Updated:
ആഴ്ചയിലൊരിക്കല്‍ പൊതുജനങ്ങള്‍ അറിയാന്‍ കോവിഡ് റിപ്പോര്‍ട്ട് പുറത്തിറക്കുമെന്നും അവര്‍ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കോവിഡ് (Covid19) കണക്കുകള്‍ നല്‍കുന്നില്ലെന്നത് തെറ്റായ പ്രചാരണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് (Veena George). നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് കണക്ക് നല്‍കിവരുന്നതായും മന്ത്രി പറഞ്ഞു.എല്ലാദിവസവും മെയില്‍ അയക്കുന്നുണ്ടെന്നും കേന്ദ്രം തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു.
ആഴ്ചയിലൊരിക്കല്‍ പൊതുജനങ്ങള്‍ അറിയാന്‍ കോവിഡ് റിപ്പോര്‍ട്ട് പുറത്തിറക്കുമെന്നും അവര്‍ പറഞ്ഞു. രോഗബാധ കൂടിയാല്‍ ദിവസവും ബുള്ളറ്റിന്‍ പുറത്തിറക്കുമെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കോവിഡ് പ്രതിദിന കണക്കുകള്‍ എല്ലാദിവസവും പ്രസിദ്ധികരിക്കണമെന്ന് കേരളത്തിന് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. കേരളം കൃത്യമായി കണക്കുകള്‍ നല്‍കാത്തത് ആകെ കണക്കിനെ ബാധിക്കുന്നുവെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
advertisement
കോവിഡ് പ്രതിദിന കേസുകള്‍ കുറഞ്ഞതോടെയാണ് ദിനംപ്രതി ഉള്ള കണക്കുകള്‍ പുറത്തുവിടുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിയത്. ഇത് പുനരാരംഭിക്കാന്‍ ആണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് കത്ത് അയച്ചത്.
പ്രതിദിന കണക്കുകള്‍ പ്രസിദ്ധികരിക്കാത്തത് രാജ്യത്തെ ആകെ കണക്കുകളെ ബാധിക്കുന്നുവെന്നും ആയതിനാല്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും കത്തില്‍ പറയുന്നു. കോവിഡ് കേസുകള്‍ കൃത്യമായി നിരീക്ഷിക്കണമെന്നും ലവ് അഗര്‍വാള്‍ പറയുന്നു. ഏപ്രില്‍13 നു ശേഷം 18 നാണ് കേരളം കണക്ക് പുറത്തുവിട്ടത്. 13 ന് 298 കേസുകള്‍ ആണ് ഉണ്ടായിരുന്നത്. 18 ന് അഞ്ച് ദിവസത്തെ കണക്ക് ഒന്നിച്ചാക്കി 940 എന്നനിലയിലാണ് പ്രസിദ്ധീകരിച്ചത്. ഇത് രാജ്യത്തെ TPR നിരക്കിനെ അടക്കം ബാധിച്ചിട്ടുണ്ട്.
Location :
First Published :
April 19, 2022 12:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Veena George | 'കോവിഡ് കണക്ക് നല്‍കുന്നില്ലെന്നത് തെറ്റായ പ്രചാരണം'; വിശദീകരണവുമായി ആരോഗ്യമന്ത്രി