നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • 'വാക്സിൻ ലഭിച്ചു കഴിഞ്ഞാലും ജാഗ്രത കർശനമായി തുടരണം': നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

  'വാക്സിൻ ലഭിച്ചു കഴിഞ്ഞാലും ജാഗ്രത കർശനമായി തുടരണം': നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

  മരുന്ന് ലഭ്യമാകുന്നത് വരെ ജാഗ്രത കൈവിടരുതെന്നാണ് ഞാൻ മുമ്പ് പറഞ്ഞുകൊണ്ടിരുന്നത് എന്നാൽ മരുന്ന് ലഭിച്ചാലും ജാഗ്രത കൈവിടരുതെന്നാണ് 2021ലേക്കുള്ള നമ്മുടെ മന്ത്ര'

  Prime Minister Narendra Modi. (PTI)

  Prime Minister Narendra Modi. (PTI)

  • Share this:
   അഹമ്മദാബാദ്: കോവിഡ് വാക്സിനേഷൻ ലഭിച്ചു കഴിഞ്ഞാലും ജാഗ്രത കൈവിടരുതെന്ന് നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്കോട്ടിലെ ആൾഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ശിലാസ്ഥാപന ചടങ്ങുകൾ ഓൺലൈൻ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മുന്നറിയിപ്പ് എന്ന നിലയിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നല്‍കിയത്.

   Also Read-പാകിസ്ഥാനിൽ ക്ഷേത്രം തകർത്ത് ജനക്കൂട്ടം; നിരവധി പേർ പിടിയിൽ; അപലപിച്ച് അധികൃതർ

   വാക്സിൻ ലഭിച്ചു കഴിഞ്ഞാലും നിലവിലെ പ്രതിരോധ നടപടികളിൽ ഒരു വിട്ടുവീഴ്ചയും കാട്ടരുത്. കൊറോണ പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി തന്നെ പാലിക്കണമെന്നാണ് അദ്ദേഹം അറിയിച്ചത്. രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞു വരികയാണെന്ന കാര്യവും പ്രധാനമന്ത്രി പ്രത്യേകം ഓർമ്മപ്പെടുത്തിയിരുന്നു.

   Also Read-കാമുകിയുടെ വീട്ടിലേക്ക് രഹസ്യ തുരങ്കം; കാമുകന്റെ പുത്തൻ ആശയം യുവതിയുടെ ഭർത്താവ് തകര്‍ത്തു

   'മരുന്ന് ലഭ്യമാകുന്നത് വരെ ജാഗ്രത കൈവിടരുതെന്നാണ് ഞാൻ മുമ്പ് പറഞ്ഞുകൊണ്ടിരുന്നത് എന്നാൽ മരുന്ന് ലഭിച്ചാലും ജാഗ്രത കൈവിടരുതെന്നാണ് 2021ലേക്കുള്ള നമ്മുടെ മന്ത്ര' മോദി പറഞ്ഞു. കോവിഡ് വാക്സിനേഷനുള്ള നടപടിക്രമങ്ങൾ രാജ്യത്ത് അവസാനഘട്ടത്തിലാണ് ഇന്ത്യൻ നിർമ്മിത വാക്സിനുകളും ആൾക്ക് നല്‍കിത്തുടങ്ങുമെന്ന് കൂട്ടിച്ചേർത്തു കൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി.   രാജ്യത്തെ ആരോഗ്യരംഗത്തെ നേട്ടങ്ങളും ചടങ്ങിൽ പ്രധാനമന്ത്രി എടുത്തു പറഞ്ഞിരുന്നു.' ഇന്ത്യയുടെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പദ്ധതിയിലാണ് കേന്ദ്രം. നാഷണൽ മെഡിക്കൽ കമ്മീഷന്‍റെ രൂപീകരണത്തോടെ മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടും'എന്നായിരുന്നു വാക്കുകൾ.
   Published by:Asha Sulfiker
   First published:
   )}