നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid Vaccine Registration | മൂന്നു മണിക്കൂറിനുള്ളില്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തത് 80 ലക്ഷത്തിലധികം പേര്‍

  Covid Vaccine Registration | മൂന്നു മണിക്കൂറിനുള്ളില്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തത് 80 ലക്ഷത്തിലധികം പേര്‍

  ഇന്നു രജിസ്റ്റര്‍ ചെയ്ത 45 വയസിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണ കേന്ദ്രം കണ്ടെത്തനായില്ല. സ്ലോട്ടുകള്‍ ലഭിക്കുന്നത് സംസ്ഥാനത്തെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് ദേശീയ ആരോഗ്യ അതോറിറ്റി മേധാവി ആര്‍ എസ് ശര്‍മ പറഞ്ഞു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം കോവിഡ് വാക്‌സിനേഷന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക. വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ച് മൂന്നു മണിക്കൂറിനുള്ളില്‍ 80 ലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. മെയ് ഒന്നു മുതലാണ് വാക്‌സിന്‍ നല്‍കി തുടങ്ങുക. നിലവില്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ വിതരണം നടത്തുന്നുണ്ട്.

   'ഒരു മണിക്കൂറിനുള്ളില്‍ 3.5 ലക്ഷത്തിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മൂന്നു മണിക്കൂറിനുള്ളില്‍ 79,65,720 പേരാണ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് രജിസ്റ്റര്‍ ചെയ്തവരില്‍ ഏറെയും 18-44 വയസുള്ളവരാണ്. മറ്റു ദിവസങ്ങളില്‍ വാക്‌സിന്‍ രജിസ്റ്റര്‍ ചെറുതാണ്'ദേശീയ ആരോഗ്യ അതോറിറ്റി മേധാവി ആര്‍ എസ് ശര്‍മ പറഞ്ഞു.

   Also Read- Covid 19 | 'ശക്തമായ സംവിധാനം രാജ്യത്തുണ്ട്'; യുഎന്‍ സഹായം നിരസിച്ച് ഇന്ത്യ

   ഇന്നു രജിസ്റ്റര്‍ ചെയ്ത 45 വയസിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണ കേന്ദ്രം കണ്ടെത്തനായില്ല. സ്ലോട്ടുകള്‍ ലഭിക്കുന്നത് സംസ്ഥാനത്തെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് ശര്‍മ പറഞ്ഞു. സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും തങ്ങളുടെ കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങളെ കുറിച്ചും വാക്‌സിന്‍ വിലയെക്കുറിച്ചും ബോര്‍ഡില്‍ എത്തുന്നതോടെ ജനങ്ങള്‍ക്ക് വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.

   അതേസമയം കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ബുധനാഴ്ച വൈകിട്ട് ആരംഭിച്ചപ്പോള്‍ സൈറ്റ് സാങ്കേതിക തകരാര്‍ നേരിടുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മെയ് ഒന്നിന് 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കാനിരിക്കെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് വാക്‌സിന്റെ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിച്ചിരുന്ന വിലയില്‍ 400 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചിരുന്നു.

   Also Raed- Covid 19 | സംസ്ഥാനത്ത് 35,013 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 25.34

   കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി കോവിന്‍, ആരോഗ്യ സേതു എന്നീ ആപ്പുകള്‍ വഴി നടത്താവുന്നതാണ്. അതേമസമയം വാക്‌സിനായി രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായി മാത്രമേ അനുവദിക്കുകയുള്ളുവെന്നും ഓണ്‍-സൈറ്റ് രജിസ്‌ട്രേഷന്‍ അനുവദിക്കില്ലെന്നും കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.

   പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ ആരംഭിക്കും. ആരോഗ്യസേതു ആപ്, www.cowin.gov.in, www.umang.gov.in എന്നീ പോര്‍ട്ടലുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. വാക്‌സിനേഷന്റെ മൂന്നാം ഘട്ടം മേയ് 1 ന് ആരംഭിക്കും. ഇവര്‍ക്കുള്ള മാര്‍ഗരേഖയും ആരോഗ്യ വകുപ്പ് പുറത്തിറക്കും. രോഗികള്‍ക്കായിരിക്കും മുന്‍ഗണന എന്നാണ് സൂചന. കഴിഞ്ഞ ദിവസം 2,20,000 ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ കൂടി എത്തിയതോടെ 2,79,275 ഡോസ് വാക്‌സീന്‍ സ്റ്റോക്കുണ്ട്.

   രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ

   1. cowin.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
   2. 'സ്വയം രജിസ്റ്റര്‍ ചെയ്യുക / പ്രവേശിക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക
   3. നിങ്ങളുടെ 10 അക്ക മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ആധാര്‍ നമ്പര്‍ നല്‍കുക.
   4. തുടര്‍ന്ന്, നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ഒരു ഒടിപി ലഭിക്കും, നല്‍കിയിരിക്കുന്ന സ്ഥലത്ത് ഒടിപി നല്‍കുക.
   5. നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, ആവശ്യമുള്ള തീയതിയിലും സമയവും നല്‍കുക.

   നിങ്ങളുടെ കോവിഡ് -19 വാക്‌സിനേഷന്‍ പൂര്‍ത്തിയായ ശേഷം, ഒരു റഫറന്‍സ് ഐഡി ലഭിക്കും, അതിലൂടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
   Published by:Jayesh Krishnan
   First published:
   )}