പ്രവാസികൾക്ക് സ്വന്തം ചെലവിൽ ക്വറന്റീൻ; സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം
- Published by:Rajesh V
- news18-malayalam
Last Updated:
പ്രതിപക്ഷവും പ്രവാസി സംഘടനകളും സർക്കാർ തീരുമാനത്തിനെതിരെ രംഗത്തുവന്നു.
വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തുന്ന പ്രവാസികൾക്ക് ഇനി മുതൽ ക്വറന്റീൻ സൗകര്യങ്ങൾ സൗജന്യമായി നൽകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത്. സർക്കാർ ക്വറന്റീൻ കേന്ദ്രങ്ങളിൽ ഏഴുദിവസം താമസിക്കുന്നതിന്റെയും ഭക്ഷണത്തിന്റെയും അടക്കം ചെലവുകൾ മടങ്ങി വരുന്നവർ തന്നെ ഇനി വഹിക്കേണ്ടി വരും. അതേസമയം മടങ്ങിയെത്തി നിലവിൽ ക്വറന്റീനിൽ കഴിയുന്നവരിൽ നിന്ന് പണം ഈടാക്കില്ലെന്നും ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷത്ത് നിന്നും വിവിധ പ്രവാസി സംഘടനകളിൽ നിന്നും സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. വിദേശത്ത് നിന്ന് വരുന്നവരിൽ നിന്ന് പണം ഈടാക്കി ക്വറന്റീൻ സൗകര്യങ്ങൾ അനുവദിക്കണമെന്നായിരുന്നു നേരത്തെ കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശം. എന്നാൽ കേരളം ആദ്യഘട്ടത്തിൽ പ്രവാസികളിൽ നിന്ന് പണം ഈടാക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. പ്രവാസികൾ ക്വറന്റീന് പണം നൽകണമെന്ന സർക്കാർ നിലപാടിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, വിവിധ നേതാക്കൾ എന്നിവർ രംഗത്തെത്തി. കൂടാതെ ഒഐസിസി, കെഎംസിസി എന്നി സംഘടനകളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
advertisement
You may also like:Covid 19: ഇനി മുതല്‍ ക്വാറന്റീന്‍ സൗജന്യമല്ല; വിദേശത്ത് നിന്നെത്തുന്നവര്‍ പണം നല്‍കണം [news]ചായക്കടയിലെയും ജ്യൂസ് കടയിലെയും കുപ്പി ഗ്ലാസ് രോഗപ്പകർച്ചയുണ്ടാക്കും; ഓരോ തവണയും അണുനശീകരണം നടത്തണം [NEWS]ഉത്രയെ കടിച്ചത് മൂർഖൻ തന്നെ; വിഷപ്പല്ല് പരിശോധനയ്ക്ക് അയയ്ക്കും; പാമ്പിന്റെ പോസ്റ്റുമോർട്ടം കഴിഞ്ഞു [NEWS]
വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് വരുന്നവർ സർക്കാർ ഒരുക്കുന്ന ഏഴു ദിവസത്തെ ക്വാറന്റീന്റെ ചെലവ് ബുധനാഴ്ച മുതൽ സ്വയം വഹിക്കണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ലക്ഷക്കണക്കിന് പേർ എത്തുന്ന സാഹചര്യത്തിൽ ചെലവ് വഹിക്കാനാകില്ലെന്നാണ് സംസ്ഥാന നിലപാട്. നിരക്കുകൾ സർക്കാർ നിശ്ചയിച്ച് അറിയിക്കും. പാവപ്പെട്ടവർക്ക് ചെലവുകുറഞ്ഞ ക്വറന്റീൻ സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
advertisement
സൗജന്യ ക്വറന്റീന്‍ നിരസിച്ചത് കൊടും ക്രൂരത: മുല്ലപ്പള്ളി
സൗജന്യ ക്വറന്റീന്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടി പിറന്ന നാട്ടില്‍ അഭയാര്‍ത്ഥികളെപ്പോലെ മടങ്ങിയെത്തുന്ന പ്രവാസികളോട് കാണിക്കുന്ന കൊടും ക്രൂരതയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തൊഴില്‍ നഷ്ടമായി മടങ്ങുന്നവര്‍ ഉള്‍പ്പെടെ നിശ്ചിത ദിവസത്തെ സര്‍ക്കാര്‍ ക്വറന്റീൻ ചെലവ് വഹിക്കണമെന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്. വിമാനായാത്ര ടിക്കറ്റ് ചാര്‍ജിനത്തില്‍ ഉയര്‍ന്ന തുക നല്‍കിയാണ് ഓരോ പ്രവാസിയും നാട്ടിലേക്ക് ഈ ദുരിതകാലത്ത് എത്തുന്നത്. കേരളത്തിന്റെ വികസനകുതിപ്പിന് കരുത്തുപകര്‍ന്ന പ്രവാസികളോട് പിണറായി സര്‍ക്കാര്‍ കാട്ടിയ മനുഷ്യത്തരഹിതമായ നടപടിക്ക് കാലം ഒരിക്കലും മാപ്പുനല്‍കില്ല. പിണറായി സര്‍ക്കാരിന്റെ പ്രവാസി സ്‌നേഹം വെറും തട്ടിപ്പാണെന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ ഒരിക്കല്‍ക്കൂടി മനസിലായെന്നും മുല്ലപ്പള്ളി പറഞ്ഞു.
advertisement
മനുഷ്യത്വരഹിതം: കെഎംസിസി
കോവിഡ് കാലത്ത് തിരിച്ചു വരുന്ന പ്രവാസികൾ 7 ദിവസത്തെ ക്വറന്റീൻ ചെലവ് വഹിക്കണമെന്ന തീരുമാനം അങ്ങേയറ്റം അപലപനീയവും മനുഷ്യത്വ രഹിതവുമാണെന്ന് റിയാദ് ലീഗൽ റൈറ്റ്സ് കെഎംസിസി. കോവിഡ് കാലത്ത് ഏറ്റവുമധികം ദുരിതം പേറുന്നവരാണ് പ്രവാസികൾ. പ്രവാസലോകത്തെ നിലവിലെ സാഹചര്യം മനസ്സിലാകാതെയുള്ള സർക്കാർ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അവർ വ്യക്തമാക്കി. നാടണയാൻ വരുന്നവരിൽ നല്ലൊരു ശതമാനവും സാമ്പത്തിക ശേഷി ഉള്ളവരല്ല. സംഘടനകളും വ്യക്തികളും നൽകുന്ന ടിക്കറ്റിന്മേലാണ് പലരും നാട്ടിലേക്കെത്തുന്നത്. യാത്രക്ക് തയ്യാറായി കാത്തിരിക്കുന്നവരിൽ ബഹുഭൂരിഭാഗവും വരുമാനമില്ലാതെ കഴിയുന്നവരാണ്. ക്വറന്റീൻ ചെലവ് വഹിക്കണമെങ്കിൽ വേറെ ലോൺ എടുക്കേണ്ടുന്ന അവസ്ഥയാണുള്ളത്. ഇതിലും ഭേദം പ്രവാസികൾ ഇങ്ങോട്ടു വരേണ്ടതില്ല എന്ന് തുറന്നു പറയുന്നതാണെന്നും സംഘടനാ നേതാക്കൾ പറയുന്നു.
advertisement
Location :
First Published :
May 27, 2020 9:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
പ്രവാസികൾക്ക് സ്വന്തം ചെലവിൽ ക്വറന്റീൻ; സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം