ആരോഗ്യ സേതു നിർബന്ധം; മെയ് 17 മുതൽ വിമാന സർവീസ് ഭാഗീകമായി പുനസ്ഥാപിക്കും

Last Updated:

രണ്ടു മണിക്കൂറിൽ താഴെയുള്ള മേഖലകളിലേക്കുള്ള വിമാന യാത്രയിൽ ഭക്ഷണം നൽകേണ്ടെന്നും നിർദ്ദേശമുണ്ട്.

ന്യൂഡൽഹി: ‌ലോക്ക് ഡൗൺ കാലഘട്ടത്തിൽ നിർത്തിവച്ച ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിനു പിന്നാലെ വിമാന സർവീസുകളും ആരംഭിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. മെയ് 17 മുതലാകും വിമാന സർവീസുകൾ ഭാഗീകമായി പുനസ്ഥപിക്കുക.
advertisement
    വാണിജ്യ വിമാന സർവീസുകളുടെ പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പുകൾ പരിശോധിക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും തിങ്കളാഴ്ച വിമാനത്താവളങ്ങൾ സന്ദർശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
ആദ്യ ഘട്ടത്തിൽ 25 ശതമാനം മേഖലകളിലേക്കാകും സർവീസ്. രണ്ടു മണിക്കൂർ സമയത്തിനുള്ളിൽ എത്തിച്ചേരുന്ന യാത്രകളിൽ ഭക്ഷണം നൽകേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
യാത്രക്കാർ ആരോഗ്യ സേതു എന്ന മൊബൈൽ ആപ്ലിക്കേഷൻ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദ്ദേശവും മുന്നോട്ടുവയ്ക്കും. ട്രെയിൻ യാത്രക്കാരും ആരോഗ്യ സേതു ഉപയോഗിക്കണമെന്നും നിർദ്ദേശിക്കും.
advertisement
മാർച്ച് 23 ന് പുലർച്ചെ 1.30 മുതലാണ് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി  ഇന്ത്യയിൽ അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചത്. ആഭ്യന്തര വിമാന സർവീസുകൾ മാർച്ച് 24 മുതൽ നിർത്തിവച്ചിരുന്നു.
മെയ് 15 മുതൽ പാസഞ്ചർ ട്രെയിൻ പ്രവർത്തനം ക്രമേണ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഫ്ലൈറ്റ് പ്രവർത്തനം പുനരാരംഭിക്കാനുള്ള തീരുമാനം. തുടക്കത്തിൽ 15ജോഡി ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.
ദിബ്രുഗഡ്, അഗർത്തല, ഹൗറ, പട്ന, ബിലാസ്പൂർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്തരാബാദ്, ബെംഗളൂരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെൻട്രൽ, അഹമ്മദാബാദ്, ജമ്മു തവി എന്നിവയുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.
advertisement
ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകൾ തുറക്കില്ലെന്നും ഐ.ആർ.സി.ടി.സി വഴി ടിക്കറ്റെടുക്കണമെന്നുമാണ് നിർദ്ദേശം. ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ റെയിൽ‌വേ സ്റ്റേഷനുകളിൽ പ്രവേശിക്കാൻ അനുവദിക്കൂ. യാത്രക്കാർ മാസ്ക്ക് ധരിക്കണമെന്നും യാത്ര തിരിക്കുന്നതിനു മുൻപ് വൈദ്യ പരിശോധന നടത്തണമെന്നും നിഷ്ക്കർഷിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
ആരോഗ്യ സേതു നിർബന്ധം; മെയ് 17 മുതൽ വിമാന സർവീസ് ഭാഗീകമായി പുനസ്ഥാപിക്കും
Next Article
advertisement
ഒരു വർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
ഒരുവർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
  • ഒരു വർഷം മാത്രം നീണ്ട വിവാഹബന്ധം വേർപെടുത്താൻ 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിയെ കോടതി വിമർശിച്ചു.

  • 5 കോടി രൂപ ആവശ്യപ്പെടുന്നത് അമിതമാണെന്നും ഇത് കടുത്ത ഉത്തരവുകൾക്ക് കാരണമാകുമെന്നും കോടതി.

  • ഇരു കക്ഷികൾക്കും സുപ്രീം കോടതി മീഡിയേഷൻ സെന്ററിൽ വീണ്ടും ചർച്ച നടത്താൻ കോടതി നിർദേശം നൽകി.

View All
advertisement