Omicron | മൊത്തം കോവിഡ് കേസുകളിൽ 46 ശതമാനവും ഒമിക്രോൺ; ഡൽഹിയിൽ സമൂഹവ്യാപനത്തിന്റെ സൂചനയെന്ന് ആരോഗ്യമന്ത്രി
- Published by:Naveen
- news18-malayalam
Last Updated:
രാജ്യത്ത് ഡൽഹിയിലാണ് ഏറ്റവുമധികം ഒമിക്രോണ്‍ ബാധിതരുള്ളത്. 263 കേസുകളാണ് ഡൽഹിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡൽഹി: രാജ്യതലസ്ഥാന൦ ഒമിക്രോൺ ( Omicron ) സമൂഹവ്യാപനത്തിലേക്ക് (Community Spread) നീങ്ങുന്നുവെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ (Satyendra Jain). യാതൊരുവിധ യാത്രാ പശ്ചാത്തലമില്ലാത്ത വ്യക്തികൾക്ക് പോലും രോഗബാധ സ്ഥിരീകരിക്കുന്നത് സമൂഹവ്യാപനത്തിന്റെ സൂചനയാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ഡൽഹിയിലാണ് ഏറ്റവുമധികം ഒമിക്രോണ്‍ ബാധിതരുള്ളത്. 263 കേസുകളാണ് ഡൽഹിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വാർത്താ സമ്മേളനത്തിടയിലാണ് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ ഡൽഹിയിലെ ഒമിക്രോൺ കേസുകൾ ഉയരുന്നത് സമൂഹവ്യാപനത്തിന്റെ സൂചനയാണെന്ന് പറഞ്ഞത്. യാത്രാ പശ്ചാത്തലം ഇല്ലാത്തവർക്ക് പോലും രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
രാജ്യതലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ 46 ശതമാനവും ഒമികോണ്‍ രോഗികളാണ്. ഈ കേസുകളിൽ കേവലം 115 പേർക്ക് മാത്രമാണ് വിദേശയാത്രാ പശ്ചാത്തലമുള്ളത്. മറ്റുള്ളവർക്ക് ഇത്തരത്തിലുള്ള യാത്രാ പശ്ചാത്തലമില്ലെന്നും സത്യേന്ദ്ര ജെയിൻ പറഞ്ഞു. ഈ സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് കൂടുതൽ നിയത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന ഡൽഹിയിൽ ഒറ്റ ദിവസം കൊണ്ട് മാത്രം കോവിഡ് കേസുകളിൽ 89 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 496 കോവിഡ് കേസുകൾ ഉണ്ടായിരുന്നതിൽ നിന്നും ഒറ്റ ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം 923 ആയി വർധിച്ചത്.
advertisement
ഡൽഹിയിലെ ദുരന്തനിവാരണ വകുപ്പ് ബുധനാഴ്ച യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിന് ഒരാഴ്ച മുൻപ് തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള നിർദേശം വകുപ്പ് നൽകിയിരുന്നു.
Omicron | ഭീതിയായി ഒമിക്രോണ്‍ വ്യാപനം; വാക്‌സിന്‍ പ്രതിരോധ ശേഷി ഒമിക്രോണ്‍ മറികടക്കുമെന്ന് വിദഗ്ധ സമിതി
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ (Omicron) വ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ കോവിഡ് വാക്‌സിന്റെ പ്രതിരോധ ശേഷിയെ മറികടക്കുമെന്ന് സര്‍ക്കാരിന്റെ വിദഗ്ധ സമിതി. തലസ്ഥാനത്ത് 86 ശതമാനം വര്‍ധനവാണ് കോവിഡ് രോഗികളില്‍ ഉണ്ടായിരിക്കുന്നത്.
advertisement
രാജ്യത്ത് ആകെ രോഗികളുടെ എണ്ണം എണ്ണൂറ് കടന്നു. ഡല്‍ഹിയിലെ പ്രതിദിന കണക്ക് 923ാണ്. മുംബൈ, കല്‍ക്കട്ട, ബെംഗളൂരു എന്നിവിടങ്ങളിലും കേസുകള്‍ കൂടിയിരിക്കുകയാണ്.
Also read- Exam | പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും; ഒമിക്രോണ്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
അതേസമയം, വരും നാളുകള്‍ കോവിഡ് സുനാമിയുടേതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. പുതിയ കോവിഡ് വകഭേദങ്ങള്‍ പല രാജ്യങ്ങളുടേയും ആരോഗ്യ സംവിധാനം തകര്‍ത്തെറിയുമെന്നാണ് മുന്നറിയിപ്പ്. വാക്‌സീന്‍ എടുക്കാത്തവരില്‍ രോഗം വലിയ ആഘാതമുണ്ടാക്കുമെന്നു ലോകാരോഗ്യ സംഘടന മേധാവി ടെഡ്‌റോസ് അദാനോം പറഞ്ഞു.
advertisement
മുംബൈയില്‍ 70 ശതമാനവും ദില്ലിയില്‍ 50 ശതമാനവും കേസുകളാണ് ഇപ്പോള്‍ കൂടിയിരിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും രോഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.
ഹരിയാനയിലും പഞ്ചാബിലും രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിക്കാത്തവര്‍ക്ക് പൊതു സ്ഥലങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തി.
Location :
First Published :
December 30, 2021 1:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron | മൊത്തം കോവിഡ് കേസുകളിൽ 46 ശതമാനവും ഒമിക്രോൺ; ഡൽഹിയിൽ സമൂഹവ്യാപനത്തിന്റെ സൂചനയെന്ന് ആരോഗ്യമന്ത്രി


